മാസപ്പടി കേസില്‍ ടി.വീണ വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരായി

Global Indian Writer · June 25, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: മാസപ്പടി കേസില്‍ ടി.വീണ വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരായി. രണ്ടാം തവണയാണ് ഇഡിക്ക് മുന്നില്‍ വീണ ഹാജരാവുന്നത്. തിങ്കളാഴ്ചക്കുള്ളില്‍ ഹാജരാവാനായിരുന്നു ഇഡി നോട്ടീസ് നല്‍കിയിരുന്നത്. കേസില്‍ എസ്എഫ്‌ഐഒ 134 രേഖകള്‍ ഇഡിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീണയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

മാസപ്പടി കേസില്‍ തുരന്വേഷണം ആവാമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ എട്ട് പ്രതികള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ചതിന് പിന്നാലെ വീണ കോടതിയില്‍ ഹാജരാവുകയായിരുന്നു

Share this story

Leave a Comment

Your comment will be visible after admin approval.