സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ വിശുദ്ധ പത്രോസ് ശ്ലീഹായുടെ ദുഃഖറോനാ പെരുന്നാളും വി ബി എസ്സും സൗയുക്തമായി കൊണ്ടാടുന്നു

Global Indian Writer · June 25, 2026 · 1 min read · 0 Comments · 0 Shares

ജീമോൻ ജോർജ് ഫിലാഡൽഫിയ

ഫിലാഡൽഫിയ : അമേരിക്കൻ അതി ഭദ്രാസനത്തിലെ മുഖ്യ ദേവാലയങ്ങളിൽ ഒന്നായ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ ഇടവകയുടെ കാവൽ പിതാവും ശ്ലീഹന്മാരിൽ തലവനുമായ വിശുദ്ധ പത്രോസ് ശ്ലീഹായുടെ നാമത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള ദുഃഖറോനാ പെരുന്നാളും സൺ‌ഡേ സ്കൂൾ കുട്ടികളുടെ വെക്കേഷൻ ബൈബിൾ സ്കൂളും സൗയുക്തമായി ജൂൺ 25- 26- 27- 28 ( വ്യാഴം , വെള്ളി , ശനി, ഞായർ ) എന്നി ദിവസങ്ങളിൽ പതിവുപോലെ പൂർവ്വാധികം ഭംഗിയായി ആചരിക്കുന്നതാണ് .

വിശുദ്ധ കുർബാനാനന്തരം ( 21 ഞായർ ) കൊടി ഉയർത്തലോടു കൂടി ഈ വർഷത്തെ പെരുന്നാൾ മഹാമഹത്തിനു തുടക്കം കുറിക്കുകയുണ്ടായി . ജൂൺ 27 ശനിയാഴ്ച വൈകുന്നേരം 6 നു പെരുന്നാളിനോടനുബന്ധിച്ചു സന്ധ്യാ പ്രാർത്ഥനയും 7 മണിക്ക് റവ. ഫാ. രാജൻ പീറ്ററിന്റെ വചനപ്രഘോഷണവും പിന്നീട് റാസാ, ചെണ്ടമേളം, ഫയർവർക്സ് ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ് . 28 ഞായർ രാവിലെ 8.30 നു പ്രഭാത പ്രാർത്ഥനയും, 9.30 നു റവ. ഫാ. രാജൻ പീറ്ററിന്റെ മുഖ്യ കാർമികത്വത്തിലും റവ. ഫാ. അരുൺ ഗീവർഗീസ് , റവ. ഫാ. അഭിലാഷ് ഏലിയാസ് എന്നിവരുടെ സഹ കാർമികത്വത്തിലും വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് ഹൈസ്കൂൾ, കോളേജ് തലത്തിലെ ബിരുദധാരികളായ കുട്ടികളെ ആദരിക്കൽ ചടങ്ങും ഉണ്ടായിരിക്കുന്നതാണ് . തുടർന്ന് കൈമുത്ത് , നേർച്ച വിളമ്പ് , കൊടിയിറക്കത്തോടുകൂടി ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കുകയായി.

പതിവുപോലെ എല്ലാ വർഷവും നടത്തിവരാറുള്ള വി ബി എസ് (വെക്കേഷൻ ബൈബിൾ സ്കൂൾ ) ജൂൺ 26 – 27 (വ്യാഴം , വെള്ളി ) ദിവസങ്ങളിൽ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിന്റെ അംഗണത്തിൽ വച്ച് പ്രഗത്ഭരായ സൺ‌ഡേ സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിലും ദേവാലയത്തിലെ യൂത്ത് ലീഗ് അംഗങ്ങളുടെ സഹകരണത്തിലും സൗയുക്തമായി നടത്തുന്നു ഈ വർഷത്തെ വി ബി എസ് തീം ‘ സഫാരി എസ്സ്‌പെഡിഷൻ ‘ എന്നാണ് . മൂന്ന് വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾക്കായി വ്യാഴം രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയും വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിക്ക് സമാപന ചടങ്ങോടു കൂടി ഈ വർഷത്തെ വി ബി എസ് പര്യവസാനിക്കത്തക്ക രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത് .

ഫിലാഡെൽഫിയയിലും സമീപപ്രദേശങ്ങളിലെയും വിശ്വാസികളെയും കുട്ടികളെയും ഈ വരുന്ന പെരുന്നാളിനും വി ബി എസ്സിലേക്കും പങ്കെടുക്കുന്നതിനായി കർത്തൃ നാമത്തിൽ സാദരം ക്ഷണിച്ചു കൊള്ളുന്നതായി ദേവാലയ പത്രക്കുറിപ്പിലൂടെ അറിയിക്കുകയുണ്ടായി

കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: stpeterscathedral.org

വാർത്ത അയച്ചത് ജീമോൻ ജോർജ് ഫിലാഡൽഫിയ

Share this story

Leave a Comment

Your comment will be visible after admin approval.