ജോസ് കാടാപുറം
2018 ൽ തുടക്കം കുറിച്ച കണക്റ്റികട്ട് മാസ്റ്റേഴ്സ് നാഷണൽ ലെവൽ 56 കാർഡ് മത്സരം സംഘടിപ്പിക്കുന്നവരാണ് ജേതാക്കൾക്കു ക്യാഷ് അവാർഡും ട്രോഫിയും .നൽകുന്നു . ഇതിനോടകം അമേരിക്കയിലെ വിവിധ സ്റ്റേറ്റിൽ നിന്നുള്ള മികച്ച കളിക്കാർ പങ്കെടുക്കുന്ന ടൂര്ണമെന്റായി അത് മാറി .. ഈ വര്ഷം 19 ടീമുകൾ പങ്കടുത്തു .
ഒന്നാം സമ്മാനം ക്യുൻസ് ന്യൂയോർക്കിൽ നിന്നുള്ള ബേബി കോളങ്ങായിൽ ടീം ക്യാഷ് അവാർഡും ട്രോഫിയും നേടിയ വിവരം കണക്റ്റികട്ട് മാസ്റ്റേഴ്സ് സംഘാടകരായ ആൽവിൻ മാത്യു, റെജി നെല്ലിക്ക , സെൻജിൻ അബ്രാഹം എന്നിവർ അറിയിച്ചു .. ഇതിനോടകം ട്രൈസ്റ്റേറ്റിൽ നടന്ന എല്ലാ 56 കാർഡ് മത്സരത്തിലും തുടർച്ചയായി ജേതാക്കളായ ബേബി കോളങ്ങായിൽ ക്യാപ്ടനായിട്ടുള്ള ടീമിൽ ബാബു മാനുങ്കൽ , ജ്യോതിസ് കുടിലിൽ എന്നിവർ പടുത്തുയർത്തിയ വിജയ തന്ത്രങ്ങൾ ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു ..
അതീവ ശ്രദ്ധയും ,മാനസിക ഏകാഗ്രതയും ,അനിതരസാധരണമായ ഓര്മശക്തിയും ,ബുദ്ധികൂർമതയും നിയന്ത്രണവും ,ആവേശവും ,ആവശ്യമായ ഗെയിമാണ് 56കാർഡ് ഗെയിം . ..നാട്ടിൽ പിറവം സ്വദേശിയായ ബേബി ഇന്ത്യൻ നേവിയുടെ കായികതാരമായി നേട്ടങ്ങൾ കൊയ്ത് 1987ൽ അമേരിക്കയിൽ എത്തി ന്യൂയോർക് ട്രാൻസിറ്റ് അതോറിറ്റിയിൽ സൂപ്പർവൈസറായി വിരമിച്ച ബേബിയോടപ്പം ബാബു മാനുങ്കൽന്യൂയോർക്കിലെ ഫെഡറൽ റിട്ടയേർഡ് ജീവനക്കാരനാണ് .
ജ്യോതിസ് കുടിലിൽ ടാക്സ് ഡിപ്പാർട്മെന്റിൽ എംപ്ലോയീ ആണ് ..ഈ സമ്മറിൽ യുകെ ,ഓസ്‌ട്രേലിയ മലയാളീ അസോസിയഷനുകൾ നടത്തുന്ന 56 കാർഡ് മല്സരങ്ങളിൽ പങ്കെടുക്കാൻ തയാറെടുകയാണ് ന്യൂയോർക്കിലെ ബേബി കോളങ്ങായിൽ ടീം
Leave a Comment
Your comment will be visible after admin approval.