കെ.എച്ച്.എൻ.എ സൗത്ത്ഈസ്റ്റ് റീജിയൺ ടീം പ്രഖ്യാപിച്ചു, ജോർജിയ, അലബാമ, മിസിസിപ്പി സംസ്ഥാനങ്ങളിൽ വിപുലമായ നേതൃനിര

Global Indian Writer · June 28, 2026 · 1 min read · 0 Comments · 0 Shares

(കെ.എച്ച്.എൻ.എ ന്യൂസ് മീഡിയ)

ഫ്ലോറിഡ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ — കെ.എച്ച്.എൻ.എ — സൗത്ത്ഈസ്റ്റ് റീജിയണിലെ പുതിയ നേതൃനിര പ്രഖ്യാപിച്ചു. ജോർജിയ, അലബാമ, മിസിസിപ്പി എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന റീജിയണിൽ ഷാജീവ്- പത്മനിവാസിന്റെ നേതൃത്വത്തിലാണ് വിപുലമായ ടീമിന് രൂപം നൽകിയിരിക്കുന്നത്.

സൗത്ത്ഈസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായി ചുമതലയേറ്റ ഷാജീവ് പത്മനിവാസിനോടൊപ്പം റീജിയണൽ വൈസ് ചെയറായി രാജീവ് കുമാർ പദ്മകുമാർ പ്രവർത്തിക്കും. റീജിയണിലെ കെ.എച്ച്.എൻ.എ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കുകയും പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്നതായിരിക്കും ഇരുവരുടെയും പ്രധാന ചുമതല.

റീജിയണൽ സെക്രട്ടറിയായി രാഖി രാജീവിനെയും വനിതാ ഫോറം ചെയറായി ഡോ. അർച്ചന നായരെയും നിയമിച്ചു. യൂത്ത് ആൻഡ് യുവ പ്രതിനിധിയായി സന നായരും ടീമിൽ ഉൾപ്പെടുന്നു. വനിതകളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം വർധിപ്പിച്ച് സംഘടനാ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമനങ്ങൾ.

റീജിയണിലെ പ്രവർത്തനങ്ങൾ കൂടുതൽ വൈവിധ്യവൽക്കരിക്കുന്നതിനായി വിവിധ മേഖലകളിൽ പ്രത്യേക ചെയർമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. സംഗീത ചന്ദ്രൻ സ്പിരിച്വൽ ചെയറായും രാകേഷ് രാമനാഥൻ സ്പോർട്സ് ചെയറായും റിക്കി പറമ്പത്ത് ഇക്കണോമിക്സ് ഫോറം ചെയറായും പ്രവർത്തിക്കും. ആത്മീയം, കായികം, സാമ്പത്തിക ബോധവൽക്കരണം തുടങ്ങിയ മേഖലകളിൽ സമൂഹത്തെ കൂടുതൽ ശാക്തീകരിക്കുകയാണ് ഈ ചുമതലകളുടെ ലക്ഷ്യം.

കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ്കുമാർ കെ.വി., ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ എന്നിവർ പുതിയ സൗത്ത്ഈസ്റ്റ് റീജിയൺ ടീമിന് ആശംസകളും പൂർണ പിന്തുണയും അറിയിച്ചു.

ജോർജിയ, അലബാമ, മിസിസിപ്പി സംസ്ഥാനങ്ങളിലെ മലയാളി ഹിന്ദു സമൂഹത്തെ കൂടുതൽ ശക്തമായി ഏകോപിപ്പിക്കാനും സാംസ്കാരിക, ആത്മീയ, സാമൂഹിക പ്രവർത്തനങ്ങൾ വിപുലീകരിക്കാനും പുതിയ നേതൃത്വത്തിന് സാധിക്കുമെന്ന് കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പ്രത്യാശ പ്രകടിപ്പിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.