നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രമേയവുമായി സംസ്ഥാനം. പരീക്ഷാക്രമക്കേടുകളും കേന്ദ്രസര്‍ക്കാരിന്‍റെ സിസ്സംഗമനോഭാവവും നിയമസഭയില്‍ ഇന്ന് ഒൗദ്യോഗിക പ്രമേയമായി ഉന്നയിക്കപ്പെടും. ദേശീയ പരീക്ഷാ സംവിധാനം പരിഷ്കരിക്കണമെന്ന ആവശ്യം പ്രമേയം മുന്നോട്ട് വെക്കും.
പ്രമേയത്തില്‍ പ്രതിപക്ഷത്തിന്‍റെ പിന്തുണയും തേടും. മൂന്ന് ബിജെപി അംഗങ്ങള്‍ എതിര്‍ത്താലും പ്രമേയം പാസാകും. കേന്ദ്രത്തിനെതിരായ പ്രമേയങ്ങള്‍ ഏകകണ്ഠമായി പാസാക്കുന്ന രീതിക്കാണ് 16ാം കേരള നിയമസഭയില്‍ മാറ്റം വരുന്നത്.
അതേസമയം, സാമൂഹിക ക്ഷേമം, ഭവനനിര്‍മാണം, കൃഷി ഉള്‍പ്പെട 15 വകുപ്പുകളുടെ ധനാഭ്യര്‍ഥനകള്‍ ഇന്ന് സഭ പരിഗണിക്കും. കൊച്ചിയിലെ ജലക്ഷാമം, സ്വാശ്രയഫീസ് എന്നിവ ശ്രദ്ധ ക്ഷണിക്കലായി വരും. മോട്ടോര്‍വാഹന വകുപ്പ്, പൊതു ഗതാഗതം, ഉന്നതവിദ്യാഭ്യാസ വകുപ്പുകളെ കുറിച്ചുള്ള ചോദ്യങ്ങളും സഭാ തലത്തില്‍വരും.
Leave a Comment
Your comment will be visible after admin approval.