തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ എസ്ഐടി അന്വേഷണത്തില്‍ സര്‍ക്കാരിന് യാതൊരു പങ്കും ഇല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എസ്ഐടിയെ നിയമിച്ചത് കോടതിയാണെന്നും താന്‍ ആഭ്യന്തര മന്ത്രിയായ ശേഷം ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
‘എസ്ഐടി അന്വേഷണം രാഷ്ട്രീയപ്രേരിതമല്ല. കോടതിയാണ് എസ്ഐടിയെ നിയമിച്ചത്. കോടതി മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. സര്‍ക്കാരിന് ഇതില്‍ ഒരുപങ്കുമില്ല. സര്‍ക്കാര്‍ ഇക്കാര്യങ്ങളൊന്നും അന്വേഷിക്കാറില്ല. ഞാന്‍ ആഭ്യന്തരമന്ത്രിയായ ശേഷം ഒരു കാര്യത്തിലും ഇവരോട് ആരോടും ചോദിക്കുകയോ പറയുകയോ ചെയ്തിട്ടില്ല. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും’, രമേശ് ചെന്നിത്തല പറഞ്ഞു. 2025ലെ ശബരിമല സ്വര്‍ണ്ണകൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പി എസ് പ്രശാന്തിനെ പ്രതി ചേര്‍ത്തതിലാണ് പ്രതികരണം. കേസില്‍ നാലാം പ്രതിയാണ് പ്രശാന്ത്.
Leave a Comment
Your comment will be visible after admin approval.