കേന്ദ്രസര്‍ക്കാറിന്റെ വിദേശകടത്തില്‍ വര്‍ധന

Global Indian Writer · June 30, 2026 · 1 min read · 0 Comments · 0 Shares

മുംബൈ: കേന്ദ്രസര്‍ക്കാറിന്റെ വിദേശകടത്തില്‍ വര്‍ധന. 72.5 ലക്ഷം കോടിയായാണ് വിദേശകടം വര്‍ധിച്ചത്. 2.48 ലക്ഷം കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയുടെ വിദേശകടവും ജിഡിപിയും തമ്മിലുളള അനുപാതവും ഉയര്‍ന്നിട്ടുണ്ട്. 19.8 ശതമാനത്തില്‍ നിന്ന് 20.8 ശതമാനമായാണ് വര്‍ധിച്ചത്.

യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതാണ് ഇന്ത്യയുടെ വിദേശകടം വര്‍ധിക്കാനുള്ള പ്രധാനകാരണം. ഒരു വര്‍ഷത്തില്‍ കൂടുതല്‍ സമയം വായ്പ പരിധിയുള്ള ഇന്ത്യയുടെ വിദേശകടം 613.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 11.6 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ വിദേശകടത്തിന്റെ സിംഹഭാഗവും ദീര്‍ഘകാല കടമാണ്. 19 ശതമാനം മാത്രമാണ് ഹ്രസ്വകാല കടമുള്ളത്.

വായ്പകളാണ് ഇന്ത്യയുടെ കടത്തിന്റെ ഭൂരിഭാഗവും. ഡെബ്റ്റ് സെക്യൂരിറ്റിയും ഇന്ത്യയുടെ കടം വര്‍ധിപ്പിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ടെന്നും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് റിസര്‍വ് ബാങ്ക് പുറത്തുവിട്ടത്.ഇന്ത്യയുടെ ആകെ കടം 214 ലക്ഷം കോടിയാണ്. ഇതില്‍ ഭൂരിഭാഗവും ആഭ്യന്തര കടമാണ്. രാജ്യത്തെ ജിഡിപിയും കടവും തമ്മിലുള്ള അനുപാതം 55 ശതമാനമാണ്.

Share this story

Leave a Comment

Your comment will be visible after admin approval.