പി.പി ചെറിയാൻ
ന്യൂയോർക്കിൽ സഹോദരിയുടെ ഭർത്താവിനാൽ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത വിക്ടോറിയ കാസിൽ (25) എന്ന പിഎച്ച്ഡി വിദ്യാർത്ഥിനിയുടെ പഴയൊരു സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ നോവായി മാറുന്നു. മൂന്ന് വർഷം മുമ്പ് തന്റെ സഹോദരിയുടെ വിവാഹദിവസം, പ്രതിയായ ജോസഫ് ഹോർണറെ (27) “ലോകത്തിലെ ഏറ്റവും അത്ഭുതകരമായ മനുഷ്യരിൽ ഒരാൾ” എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു വിക്ടോറിയ ഫേസ്ബുക്കിൽ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്.
നോർത്ത് മാസാപെക്വയിലെ വീട്ടിൽ വെച്ചാണ് വിക്ടോറിയ കൊല്ലപ്പെട്ടത്. ജോസഫിന്റെ ഭാര്യ (വിക്ടോറിയയുടെ സഹോദരി) ഒരു യാത്രയിലായിരുന്ന സമയത്തായിരുന്നു സംഭവം.
പിയാനോ മാറ്റിവെക്കാൻ സഹായം ചോദിച്ചാണ് ജോസഫ് വിക്ടോറിയയെ വിളിച്ചുവരുത്തിയത്. തുടർന്ന് പിന്നിൽ നിന്ന് കഴുത്തുഞെരിച്ച് ബോധംകെടുത്തിയ ശേഷം ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഒരു സ്കൂൾ സംഗീത അധ്യാപകനായ ജോസഫ്, കൊലപാതകത്തിന് ശേഷം സ്വയം 911-ൽ വിളിച്ച് പോലീസിനെ വിവരമറിയിക്കുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു. കഴിഞ്ഞ പത്തു വർഷമായി തനിക്ക് വിക്ടോറിയയോട് അമിതമായ അഭിനിവേശമുണ്ടായിരുന്നുവെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി. ജോസഫിനെ പോലീസ് സംഭവസ്ഥലത്തുനിന്നുതന്നെ അറസ്റ്റ് ചെയ്തു.
Leave a Comment
Your comment will be visible after admin approval.