കോർപ്പറേറ്റ് മുതലാളിമാരുടെ ലാഭകൊതിക്ക് കുടപിടിക്കുന്ന സർക്കാരിന്റെ യഥാർഥ മുഖമാണ് നിയമസഭയിൽ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ്

Global Indian Writer · July 2, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: കോർപ്പറേറ്റ് മുതലാളിമാരുടെ ലാഭകൊതിക്ക് കുടപിടിക്കുന്ന സർക്കാരിന്റെ യഥാർഥ മുഖമാണ് നിയമസഭയിൽ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന്റെ താൽപര്യങ്ങൾക്ക് അനുകൂലമായ എല്ലാ നിലപാടുകളെയും പിന്തുണയ്ക്കുമെന്നും എതിരായതിനെ ശക്തമായി എതിർക്കുമെന്നും തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ആദ്യഘട്ടത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ വീക്ഷിക്കാനായിരുന്നു പ്രതിപക്ഷ തീരുമാനം. ഇതിന്റെ ഭാഗമായി സഭാ നടപടികളോട് പരമാവധി നല്ല രീതിയിൽ സഹകരിക്കുകയാണ് ചെയ്തത്.

എന്നാൽ ഇപ്പോൾ കടുത്ത അനുഭവങ്ങളാണ് പ്രതിപക്ഷത്തിനുണ്ടായിരിക്കുന്നത്. നാടിന് വിരുദ്ധമായ ഒരുപാട് തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നു. പുതിയ നികുതി നിർദേശങ്ങൾ ഒന്നും ആദ്യഘട്ടത്തിൽ ആലോചിച്ചിരുന്നില്ല എന്നാണ് വ്യക്തമായത്. വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെന്ന് കാര്യാപദേശക സമിതിയിലും സർക്കാർ അറിയിച്ചിരുന്നു. ഇതിനെ പൂർണമായി വിശ്വാസത്തിലെടുത്ത പ്രതിപക്ഷത്തെയും നിയമസഭയെയും തെറ്റിദ്ധരിപ്പിക്കുന്ന സമീപനമാണ് പിന്നീട് കണ്ടതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

Share this story

Leave a Comment

Your comment will be visible after admin approval.