മസ്‌കത്തിൽ നിന്ന് സിംഗപ്പൂരിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിച്ച് ഒമാൻ എയർ

Global Indian Writer · July 4, 2026 · 1 min read · 0 Comments · 0 Shares

മസ്‌കത്ത്: ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ നിന്ന് സിംഗപ്പൂരിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിച്ച് ഒമാൻ എയർ. കഴിഞ്ഞ ദിവസമാണ് സർവീസ് ആരംഭിച്ചത്. വ്യാഴം, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലായി ആഴ്ചയിൽ നാല് സർവീസാണുണ്ടാകുക.


ഒമാനും തെക്കുകിഴക്കൻ ഏഷ്യയും തമ്മിലുള്ള വ്യോമബന്ധം ശക്തിപ്പെടുത്തുന്നതാണ് സർവീസ്. ഇതുവഴി ഒമാനിൽ നിന്നുള്ള യാത്രക്കാർക്ക് ഏഷ്യയിലെ പ്രമുഖ ടൂറിസം, ബിസിനസ്സ്, ഇന്നൊവേഷൻ കേന്ദ്രങ്ങളിലൊന്നായ സിംഗപ്പൂരിലേക്ക് നേരിട്ടെത്താനാകും. നഗരത്തിലെ സാംസ്‌കാരിക കേന്ദ്രങ്ങൾ, ലോകോത്തര ഷോപ്പിങ് കേന്ദ്രങ്ങൾ, ഗാർഡൻസ് ബൈ ദി ബേ പോലുള്ള ആകർഷണങ്ങൾ എന്നിവയിലേക്ക് യാത്രക്കാർക്ക് എളുപ്പത്തിലെത്താനാകും. തെക്കുകിഴക്കൻ ഏഷ്യയിലലെ ഇതര ലക്ഷ്യസ്ഥാനങ്ങളിലേക്കും സഞ്ചരിക്കാനാകും.

അതേസമയം, വൺവേൾഡ് സഖ്യത്തിൽ ചേർന്നത് ആസ്ട്രേലിയ, ജപ്പാൻ, ഹോങ്കോങ് എന്നീ പ്രധാന വിപണികളിലേക്ക് പങ്കാളി എയർലൈനുകൾ വഴി സുഗമമായ കണക്ഷനുകൾ സാധ്യമാക്കുമെന്ന് ഒമാൻ എയർ പറഞ്ഞു. യാത്രക്കാർക്ക് ലോഞ്ച് ആക്സസ്, മൈലേജ് അക്രുവൽ, റിവാർഡ് റിഡംപ്ഷനുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും വ്യക്തമാക്കി.

Share this story

Leave a Comment

Your comment will be visible after admin approval.