ഡാളസ് കേരള അസോസിയേഷന്റെ സ്വാതന്ത്ര്യദിനാഘോഷം: ഇന്ന് (ജൂലൈ 4 ശനിയാഴ്ച)

Global Indian Writer · July 4, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ (KAD) സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെയും (1976-2026), അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിന വാർഷികത്തിന്റെയും) ഭാഗമായി അസോസിയേഷൻ പ്രത്യേക പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിക്കുന്നു.

2026 ജൂലൈ 4 ശനിയാഴ്ച രാവിലെ 10:00 മണിക്ക് ഗാർലൻഡിലുള്ള കെ.എ.ഡി / ഐ.സി.ഇ.സി (KAD / ICEC) ഓഫീസിൽ വെച്ചാണ് (3821 Broadway, Garland TX 75043) ഈ പ്രൗഢഗംഭീരമായ ചടങ്ങ് നടക്കുക.

അമേരിക്കയുടെ സ്വാതന്ത്ര്യത്തെയും, ഒപ്പം ഡാളസ് കേരള അസോസിയേഷന്റെ 50 വർഷത്തെ സാംസ്കാരിക കൂട്ടായ്മയെയും സേവനങ്ങളെയും ഒരേപോലെ ആദരിക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.ടങ്ങിനെത്തുന്നവർക്കായി ലഘുഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.