പി.സി.എൻ.എ.കെ. 2028 ദേശീയ മീഡിയ ടീം നിലവിൽ വന്നു

Global Indian Writer · July 8, 2026 · 1 min read · 0 Comments · 0 Shares

ഫിന്നി രാജു, ഹ്യൂസ്റ്റൺ

ഒക്‌ലഹോമ ∙ 2028 ജൂൺ 29 മുതൽ ജൂലൈ 2 വരെ ഒക്‌ലഹോമയിൽ നടക്കുന്ന 41-ാമത് പെന്തെക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സ് (പി.സി.എൻ.എ.കെ.) മഹാസമ്മേളനത്തിന്റെ വാർത്താ-മാധ്യമ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിതവും കാര്യക്ഷമവുമായി നടത്തുന്നതിനായി ദേശീയ മീഡിയ ടീമിന് രൂപം നൽകിയതായി സംഘാടകർ അറിയിച്ചു.

കോൺഫ്രൻസ് ദേശീയ ഭാരവാഹികളായ കൺവീനർ പാസ്റ്റർ തേജസ് തോമസ്, സെക്രട്ടറി ബിനോയ് ഫിലിപ്പ് കരുമാങ്കൽ, ട്രഷറർ നിബു വെള്ളവന്താനം, ഇംഗ്ലീഷ് കോർഡിനേറ്റർ പാസ്റ്റർ ഡെവിൻ ഡാനിയേൽ, ലേഡീസ് കോർഡിനേറ്റർ ഡോ. ഗ്രേസ് ഗീവർഗീസ്, ജനറൽ കോർഡിനേറ്റർ സാം തോമസ്, പ്രയർ കോർഡിനേറ്റർ പാസ്റ്റർ മാത്യു സാമുവൽ, പബ്ലിക് റിലേഷൻസ് കോർഡിനേറ്റർ ഷെറി കെ. ജോർജ്, മീഡിയ കോർഡിനേറ്റർ ഫിന്നി രാജു, ഹ്യൂസ്റ്റൺ എന്നിവരുടെ നേതൃത്വത്തിലും സഹകരണത്തിലും മീഡിയ ടീം പ്രവർത്തിക്കും.

ഫിന്നി രാജു, ഹ്യൂസ്റ്റൺ നാഷണൽ മീഡിയ കോർഡിനേറ്ററായി പ്രവർത്തിക്കും. ഡോ. ജോജി ഗീവർഗീസ്, ഫ്ലോറിഡ വിഷ്വൽ മീഡിയ കോർഡിനേറ്ററായും, സാം വറുഗീസ്, ജോർജിയ സോഷ്യൽ മീഡിയ കോർഡിനേറ്ററായും, ഷിബു വറുഗീസ്, വെർജീനിയ ഗ്രാഫിക്സ് കോർഡിനേറ്ററായും മീഡിയ ടീമിൽ സേവനമനുഷ്ഠിക്കും.

ദേശീയ മഹാസമ്മേളനവുമായി ബന്ധപ്പെട്ട ഔദ്യോഗിക വാർത്തകൾ, പ്രസ് റിലീസുകൾ, ഫോട്ടോകൾ, വീഡിയോ ദൃശ്യങ്ങൾ, ഡിജിറ്റൽ പ്രചാരണം, സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ എന്നിവയുടെ ആസൂത്രണവും ഏകോപനവും ദേശീയ മീഡിയ ടീമിന്റെ നേതൃത്വത്തിൽ നിർവഹിക്കും. സമ്മേളനത്തിന്റെ എല്ലാ ഔദ്യോഗിക വിവരങ്ങളും ലോകമെമ്പാടുമുള്ള മലയാളി പെന്തെക്കോസ്ത് സമൂഹത്തിലേക്ക് സമയബന്ധിതമായും വിശ്വസനീയമായും എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും മീഡിയ ടീം നേതൃത്വം നൽകും.

2028-ലെ പി.സി.എൻ.എ.കെ. മഹാസമ്മേളനത്തിന്റെ വിജയത്തിനായി ദേശീയ സംഘാടക സമിതിയുമായി ചേർന്ന് ആധുനിക മാധ്യമ സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് മീഡിയ ടീം അറിയിച്ചു.

റിപ്പോർട്ട്: ഫിന്നി രാജു, ഹ്യൂസ്റ്റൺ
നാഷണൽ മീഡിയ കോർഡിനേറ്റർ

Share this story

Leave a Comment

Your comment will be visible after admin approval.