ഡോ. മരിയ പ്ലാന്തറ (88) അന്തരിച്ചു

Global Indian Writer · July 9, 2026 · 1 min read · 0 Comments · 0 Shares

ടാമ്പാ : ടാമ്പാ ബേ മലയാളി സമൂഹത്തിലെ സുപരിചിതയും, മുൻകാലങ്ങളിൽ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (MACF)-ന്റെ സജീവ പ്രവർത്തകയുമായിരുന്ന ഡോ. മരിയ പ്ലാന്തറ (88) ജൂലൈ 6, 2026-ന് ഇന്ത്യയിൽ വെച്ച് നിര്യാതയായി.

ഏകദേശം നാല് പതിറ്റാണ്ടോളം ടാമ്പാ ബേയിൽ താമസിച്ചിരുന്ന ഡോ. മരിയ പ്ലാന്തറ, സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും മലയാളി സമൂഹത്തിന്റെ വിവിധ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. MACF-ന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കുവഹിച്ച അവർ സമൂഹത്തിൽ ഏറെ ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു.

മക്കൾ: ഡോ. പാമേല പ്ലാന്തറ, Psy.D. (ഭർത്താവ്: ഗ്രെഗ് കണ്ടങ്കുളം) – മകൾ കാര; പ്രിൻസ് പ്ലാന്തറ (ഭാര്യ: ഡോ. നതാഷ ബ്രാംലി, DMD).

സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട്

വാർത്ത: പ്രസാദ് തീയാടിക്കൽ

Share this story

Leave a Comment

Your comment will be visible after admin approval.