ന്യൂ ജേഴ്സി : പുത്തൂർ, കാരിക്കൽ പ്ലാക്കാല ഹെബ്രോൺ വീട്ടിൽ തങ്കച്ചൻ യോഹന്നാൻ (82) ജൂലൈ 8-ാം തീയതി അന്തരിച്ചു. ഇന്ത്യൻ എയർഫോഴ്സിലെയും (വാറന്റ് ഓഫീസർ) സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ(ഓഫീസർ) യിലെയും റിട്ടയേഡ് ഉദ്യോഗസ്ഥനാണ്.
1964 മുതൽ 1983 വരെ ഇന്ത്യൻ എയർഫോഴ്സിൽ സേവനമനുഷ്ഠിച്ച അദ്ദേഹം വാറന്റ് ഓഫീസറായാണ് വിരമിച്ചത്. തുടർന്ന് 1986 മുതൽ 2005 വരെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലും ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ 20 വർഷമായി ഭാര്യ കുഞ്ഞുമോൾക്കൊപ്പം പ്ലാക്കാല ഹെബ്രോൺ വീട്ടിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. കാരിക്കൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകാംഗമാണ്.
സംസ്കാര ശുശ്രൂഷകൾ ജൂലൈ 10 വെള്ളിയാഴ്ച നടക്കും. ഭൗതികശരീരം രാവിലെ 9:00 മണിക്ക് സ്വവസതിയിൽ എത്തിക്കുന്നതും, ഉച്ചയ്ക്ക് 1.00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്.
തുടർന്ന് കാരിക്കൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ സംസ്കാരം നടത്തുന്നതാണ്.
കുടുംബാംഗങ്ങൾ:
ഭാര്യ: കുഞ്ഞുമോൾ തങ്കച്ചൻ (കടമ്പനാട് പുല്ലാഞ്ഞിവിള കുടുംബാംഗം).
മക്കൾ: ഫിലിപ്പ് തങ്കച്ചൻ ന്യൂ ജേഴ്സി (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന പ്രതിനിധി), അലക്സാണ്ടർ തങ്കച്ചൻ, ഫിലാഡല്‍ഫിയ
(സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് അംഗം).
മരുമക്കൾ: അനിത ഫിലിപ്പ് (ട്രസ്റ്റി, സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, മൗണ്ട് ഒലീവ്), ആൻ ജേക്കബ്, (ഫിലാഡല്‍ഫിയ) (സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് അംഗം)
കൊച്ചുമക്കൾ: ജോഷ്വാ ഫിലിപ്പ്, പോൾ ഫിലിപ്പ്, ഷാരോൺ മരിയ അലക്സ്, ജെയ്ക് ജോൺ അലക്സ്.
മൊബൈൽ നമ്പർ: 8606888649
‘hashtagmediacreation’ ൽ (ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. (https://youtube.com/live/26q0nUPLC68?feature=share)
(വാർത്ത: ജോർജ് തുമ്പയിൽ)
Leave a Comment
Your comment will be visible after admin approval.