മാഡ്രിഡ്: അതിശക്തമായ ഉഷ്ണതരംഗത്തെ തുടര്‍ന്ന് സ്‌പെയിനിലുണ്ടായ കാട്ടുതീയില്‍ 12 പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ നാല് പേര്‍ ബ്രിട്ടീഷുകാരാണെന്നാണ് വിവരം. അന്‍ഡലൂഷ്യ പ്രവിശ്യയിലാണ് കാട്ടുതീ ഉണ്ടായത്. തെക്കന്‍ സ്പെയിനിലെ വിവിധ ഭാഗങ്ങളിലുണ്ടായ കാട്ടുതീയില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പലരെയും കാറിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുടുങ്ങിയതാകാമെന്നാണ് നിഗമനം. പരിക്കേറ്റ നിലയിലും കാറിനുള്ളില്‍ നിന്ന് ആളുകളെ കണ്ടെത്തി.
23 പേരെ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശക്തമായ കാട്ടുതീയില്‍ 4,000 ഹെക്ടറിലധികം ഭൂമി കത്തിനശിച്ചതായി അന്‍ഡലൂഷ്യന്‍ പ്രസിഡന്റ് ജുവാന്‍മ മൊറേനോ പറഞ്ഞു. നിലവില്‍ ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടരുകയാണെന്നും ജുവാന്‍മ അറിയിച്ചു
Leave a Comment
Your comment will be visible after admin approval.