എസ്. ജാനകിക്ക് വിട നൽകാനൊരുങ്ങി സംഗീതലോകം

Global Indian Writer · July 12, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: അന്തരിച്ച തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകിക്ക് വിട നൽകാനൊരുങ്ങി സംഗീതലോകം. മൈസൂരു അപ്പോളോ ആശുപത്രിയിൽ ഇന്നലെയായിരുന്നു അന്ത്യം. മലയാളം, തമിഴ്, കന്നഡ തുടങ്ങി നിരവധി ഭാഷകളിലായി ഇരുപതിനായിരത്തിലേറെ പാട്ടുകളാണ് ജാനകിയമ്മയുടെ സ്വരമാധുരിയിലൂടെ പിറന്നത്.

തലമുറകളെ സംഗീതത്തിന്റെ മായികലോകത്തേക്ക് കൈപിടിച്ചുയർത്തിയ ആ സ്വരം ഇനി ഓർമ്മകളിൽ മാത്രം. അനുഗൃഹീതമായ സ്വരമാധുര്യവും ആലാപന സിദ്ധിയുമായി ആസ്വാദ്യ ലോകത്തിന് ഓർത്ത് പാടാൻ നിരവധി ഗാനങ്ങൾ സമ്മാനിച്ച തെന്നിന്ത്യൻ വാനമ്പാടിയാണ് വിടവാങ്ങിയത്. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിടപറഞ്ഞത്. ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തിന് ഒരിക്കലും നികത്താനാവാത്ത ശൂന്യത.ആറ് പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതം. ഇരുപതോളം ഭാഷകളിലായി ഇരുപതിനായിരത്തിലേറെ ഹിറ്റ് പാട്ടുകൾ. സ്നേഹം, വാത്സല്യം, തുടങ്ങി മനുഷ്യരെ കൂട്ടി ഇണക്കുന്ന പാട്ടുകളാണ് ജാനകിയമ്മയിൽ നിന്ന് അനായാസം ഒഴുകിയെത്തിയത്. 1956 ൽ ആകാശവാണി ദേശീയ തലത്തില്‍ സംഘടിപ്പിച്ച ഗാന മത്സരത്തില്‍ രണ്ടാം സ്ഥാനത്തിന് അർഹയായതോടെ സംഗീതലോകത്തേക്കു വഴിതുറന്നു

Share this story

Leave a Comment

Your comment will be visible after admin approval.