(എബി മക്കപ്പുഴ)
ഡാളസ് :ജർമനി കൊളോണിൽ താമസിച്ചു വരുന്ന മക്കപ്പുഴ ചെറുവാഴകുന്നേൽ ഷാജിയുടെ ഭാര്യ സാറാമ്മ ചെറുവാഴകുന്നേൽ (72) ജൂലൈ 2 നു നിര്യാതനായ വിവരം അതീവ ദുഃഖത്തോടെയും വേദനയോടെയും ബന്ധു മിത്രാദികളെ അറിയിച്ചു കൊള്ളട്ടെ.പരേത റാന്നി കഞ്ഞിക്കാവിൽ കുടുംബാംഗമാണ്.
സാറാമ്മ 47 -ൽ പരം വർഷം നേഴ്സ് ആയി സേവനം ചെയ്ത ആദ്യ കാലങ്ങളിൽ ജർമനിയിൽ കുടിയേറിയ മലയാളി ആണ്.
ഫലിതങ്ങൾ പറഞ്ഞു ആരെയും പൊട്ടി ചിരിപ്പിക്കുന്ന സാറാമ്മ ജർമ്മൻ മലയാളികൾക്കിടയിൽ പ്രസിദ്ധ ആയിരുന്നു. തിരക്കിട്ട ജോലിത്തിരക്കിനിടയിലും സമയം കണ്ടെത്തി നാട്ടിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതിൽ ശ്രദ്ധാലുവായിരുന്നു.
കഴിഞ്ഞ നാളുകളിൽ ജോലിയിൽ നിന്നും വിരമിച്ചു വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. ജർമ്മനിയിൽ എത്തിയ നാൾ മുതൽ മലയാളി സംഘടനകളിൽ വളരെ ആക്റ്റീവ് ആയിരുന്നു. സാറാമ്മയുടെ പെട്ടെന്നുള്ള വേർപാടിൽ ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങളെ നേരിട്ടും ഫോണിൽ വിളിച്ചും അനുശോചനം അറിയിക്കുകയും ആശ്വാസ വാക്കുകൾ പങ്കിടുകയും ചെയ്തുകൊണ്ടിരിക്കുന്ന എല്ലാവരോടുമുള്ള സ്നേഹവും നന്ദിയും അറിയിച്ചു കൊള്ളട്ടെ
ദുംഖിതരായ കുടുംബാംഗങ്ങൾ:
ഷാജി ചെറുവാഴകുന്നേൽ
മക്കൾ:ഡോണാ, ഡെക്സി ഡാർലിൻ
ശവസംസ്കാര ചടങ്ങുകൾ:
ജൂലൈ 16 നു രാവിലെ 8:30 മുതൽ ഭൗതികശരീരം കൊളോണിലുള്ള സൂർ ഹെലീഗിന് ഫാമിലി കത്തോലിക്ക ചർച്ചിൽ പൊതുദർശനത്തിന് വെക്കുന്നതും, തുടർന്ന് 10 മണിക്ക് കൊളോണിലുള്ള ഹോൽവെയ്ഡ് സെമിത്തേരിയിൽ സംസ്കരിക്കപ്പെടുന്നതുമാണ്.
സംസ്കാരത്തിന് ശേഷം കൊളോണിലുള്ള സെന്റ് തെരേസിയ പാരിഷ് ഹാളിൽ ചായ സൽക്കാരം ക്രമീകരിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷകളിൽ സംബന്ധിക്കുന്ന ഏവരും തുടർന്ന് നടത്തുന്ന ചായ സൽക്കാരത്തിൽ കൂടി സംബന്ധിക്കണമെന്ന് കുടുംബാംഗങ്ങൾ അറിയിക്കുന്നു.
Leave a Comment
Your comment will be visible after admin approval.