30-ാമത് നോർത്തമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസ് ഓസ്റ്റിനിൽ

Global Indian Writer · July 13, 2026 · 1 min read · 0 Comments · 0 Shares

പ്രസാദ് തീയാടിക്കൽ

ടെക്സാസ്: മുപ്പതാമത് NACOG കോൺഫ്രൻസ് 2027 ജൂലൈ 15 – 18 വരെ ഓസ്റ്റിൻ സിറ്റിക്ക് അടുത്ത് സാൻ മാർക്കോസ് കോൺഫ്രൻസ് സെന്റർ ആന്റ് എംബസി സ്യൂട്ടിൽ വെച്ച് നടക്കും.

ഓസ്റ്റിൻ ഗേറ്റ് വേ ചർച്ചിന്റെ സീനിയർ പാസ്റ്റർ ഏബ്രഹാം തോമസാണ്‌ പ്രസിഡന്റ്. നാക്കോഗിന്റെ കഴിഞ്ഞ വർഷങ്ങളിൽ നടന്ന കോൺഫ്രൻസുകളിൽ വിവിധ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇപ്പോൾ NACOG ചർച്ച് ഗ്രോത്ത് ഡയറക്ടറാണ്.

വൈസ് പ്രസിഡന്റ് പാസ്റ്റർ എബി തോമസ് ന്യൂയോർക്ക് വൺ ചർച്ചിന്റെ മലയാളം വിഭാഗത്തിന്റെ ശുശ്രൂഷകനാണ്. 2024-25 വർഷങ്ങളിൽ ചർച്ച് ഓഫ് ഗോഡ് നോർത്ത് ഈസ്റ്റേൺ റീജിയൻ പ്രസിഡന്റായിരുന്നു. സെക്രട്ടറിയായി തെരത്തെടുക്കപ്പെട്ട ഫിന്നി ഫിലിപ്പ് ഫിലദെൽഫിയ ഏബനേസർ ചർച്ച് ഓഫ് ഗോഡ് ഗോൾഡൻ ജൂബിലി കൺവൻഷൻ സെക്രട്ടറിയായിരുന്നു. 2023 ൽ ലാങ്കസ്റ്ററിൽ നടന്ന പിസിനാക്കിന്റെ ഇംഗ്ലീഷ് വിഭാഗം നാഷണൽ കോ – ഓർഡിനേറ്ററായും പ്രവർത്തിച്ചു ഇപ്പോൾ പെന്തക്കോസ്തൽ ഫെലോഷിപ്പ് ഓഫ് പെൻസിൽവാനിയയുടെ യൂത്ത് വിംഗിന്റെ സെകട്ടറിയായി പ്രവർത്തിക്കുന്നു.

ഡോ. അജി ഇടിക്കുളയാണ് ട്രഷറാർ, ഹ്യൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് അംഗവും ഹ്യൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ
ട്രഷറാറുമാണ്. ഇംഗ്ലീഷ് സർവ്വീസ് കോർഡിറ്റേറായി തെരഞ്ഞെടുക്കപ്പെട്ട ജെറമി മാത്യു ഡാളസ് ഫെയ്ത്ത് റ്റാബർ നാക്കിൾ ചർച്ച് ഓഫ് ഗോഡിന്റെ യൂത്ത് പാസ്റ്ററാണ്.
നാഷണൽ മീഡിയ കൺവീനറായി ഫിലദെൽഫിയ ഏബനേസർ ചർച്ച് ഓഫ് ഗോഡ് അംഗമായ ബാബുക്കുട്ടി ജോർജിനെ തെരത്തെടുത്തു. പിസിനാക്, നാക്കോഗ്, എജിഫ്ൻഎ എന്നീ കോൺഫ്രൻസുകളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പ്രെയർ കോ-ഓർഡിനേറ്ററായി പാസ്റ്റർ ബാബു മാത്യു തെരഞ്ഞെടുക്കപ്പെട്ടു. ചിക്കാഗോ റിവൈവൽ ഇന്റർനാഷണൽ ചർച്ച് ഓഫ് ഗോഡിന്റെ സീനിയർ പാസ്റ്ററാണ്.

2027 കോൺഫറൻസിന്റെ വിജയത്തിനായി സംഘാടകർ വിവിധ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് കർമ്മനിരതരായിക്കഴിഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.