കേരള അസോസിയേഷൻ സുവർണ്ണ ജൂബിലി: ഫിഫ ലോകകപ്പ് ഹോസ്പിറ്റാലിറ്റി മാനേജർ വർഗീസ് എടാട്ടുകാരന്‌ സ്വീകരണം നൽകി

Global Indian Writer · July 14, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ഡാളസ് : കേരള അസോസിയേഷൻറെ (KAD) സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘സ്നേഹസംഗമം’ യുവ വോളന്റിയർ കൂട്ടായ്മയിൽ ഫിഫ ലോകകപ്പ് ഹോസ്പിറ്റാലിറ്റി മാനേജർ വർഗീസ് എടാട്ടുകാരന്‌ ഊഷ്മളമായ സ്വീകരണം നൽകി. ജൂലൈ 11 ശനിയാഴ്ച വൈകുന്നേരം കെ.എ.ഡി / ഐ.സി.ഇ.സി (KAD / ICEC) ഓഫീസിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്.

പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത വർഗീസ് എടത്തുകാരനുമായി യുവ വോളന്റിയർമാർ സംവദിക്കുകയും, അന്താരാഷ്ട്ര തലത്തിലെ അദ്ദേഹത്തിന്റെ പ്രവർത്തന അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്ത ‘Meet & Greet’ സെഷൻ പരിപാടിയുടെ പ്രധാന ആകർഷണമായി മാറി. പുതുതലമുറയിലെ മിടുക്കരായ വോളന്റിയർമാർക്കും അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കാൻ സന്നദ്ധരായ നിരവധി യുവജനങ്ങൾക്കും ഈ കൂടിക്കാഴ്ച വലിയ ആവേശമാണ് പകർന്നു നൽകിയത്.

അസോസിയേഷൻ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിലെ വിജയികൾക്കുള്ള ട്രോഫികൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.


ചടങ്ങിനോടനുബന്ധിച്ച് ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരം വലിയ സ്ക്രീനിൽ തത്സമയം കാണാനുള്ള സൗകര്യവും വോളന്റിയർമാർക്കായി ഒരുക്കിയിരുന്നു.പരിപാടിയിൽ പങ്കെടുത്തവർക്കായി വിഭവസമൃദ്ധമായ സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

അസോസിയേഷന്റെ ഭാവി പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരാൻ അന്താരാഷ്ട്ര അനുഭവസമ്പത്തുള്ള വ്യക്തിത്വങ്ങളുമായുള്ള ഈ യുവജന കൂട്ടായ്മയ്ക്ക് സാധിക്കുമെന്ന് പ്രസിഡന്റ് ഷിജു എബ്രഹാം ,നൈനാൻ , ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത് ടെക്സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ അനശ്വർ മാംമ്പിള്ളി ,ജിജി സ്കറിയാ, നെബു കുര്യാക്കോസ് ,വിനോദ് തുട്ങ്ങിയ കെ.എ.ഡി ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.