പി.പി ചെറിയാൻ
ബീജിങ്: ചൈനയിലെ ബാഡലിങ് വൈൽഡ് ലൈഫ് പാർക്കിൽ കടുവകളുടെ എൻക്ലോഷറിനുള്ളിൽ വെച്ച് കാറിൽ നിന്ന് പുറത്തിറങ്ങിയ യുവതിയെ സൈബീരിയൻ കടുവ ആക്രമിച്ചു. മകളെ രക്ഷിക്കാനായി കാറിൽ നിന്നിറങ്ങിയ അമ്മ മറ്റൊരു കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കുടുംബ വഴക്കിനെത്തുടർന്നാണ് യുവതി വണ്ടിയിൽ നിന്ന് പുറത്തിറങ്ങിയതെന്ന് പറയപ്പെടുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതാണ് അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് അതിജീവിച്ച യുവതി പാർക്കിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്.
Leave a Comment
Your comment will be visible after admin approval.