സജി കരിമ്പന്നൂർ
ടാംപ, ഫ്ലോറിഡ: അമേരിക്കൻ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവും സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, തോനോട്ടോസാസ്സ ഇടവകയിലെ പ്രിയപ്പെട്ട വിശ്വാസിയുമായിരുന്ന ലീല (അക്കമ്മ) തോമസ് കല്ലറയ്ക്കൽ (79) നിര്യാതയായി. ജൂലൈ 8-നായിരുന്നു അന്ത്യം.
സ്നേഹനിധിയായ സഹധർമ്മിണിയും മാതാവും കുടുംബാംഗവും സുഹൃത്തും സഹപ്രവർത്തകയുമായിരുന്ന അവർ, ദൈവവിശ്വാസത്തിലും സ്നേഹത്തിലും വിനയത്തിലും അധിഷ്ഠിതമായ ജീവിതത്തിലൂടെ ടാംപയിലെ മലയാളി സമൂഹത്തിന്റെ ആദരവും സ്നേഹവും നേടിയ വ്യക്തിയായിരുന്നു.
പരേതയുടെ ഭൗതികശരീരം പൊതുദർശനത്തിനും അന്തിമ ശുശ്രൂഷകൾക്കുമായി ജൂലൈ 16, വ്യാഴാഴ്ച രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 2:00 വരെ താഴെ പറയുന്ന ദേവാലയത്തിൽ വയ്ക്കുന്നതാണ്:
St. Gregorios Orthodox Church
11407 Jefferson Road
Thonotosassa, FL 33592
Leave a Comment
Your comment will be visible after admin approval.