റോഷി അഗസ്റ്റിനെതിരായ മലങ്കര ടൂറിസം അഴിമതി ആരോപണത്തിൽ ക്രമക്കേടുകൾ കണ്ടെത്താനായില്ലെന്ന് വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്

Global Indian Writer · July 16, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരായ മലങ്കര ടൂറിസം അഴിമതി ആരോപണത്തിൽ ക്രമക്കേടുകൾ കണ്ടെത്താനായില്ലെന്ന് വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്. ഈ ഘട്ടത്തിൽ നടത്തിയ പരിശോധനകളിൽ അഴിമതി നടന്നതിനോ ക്രമക്കേടുകൾ ഉണ്ടായതിനോ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഇടുക്കി വിജിലൻസ് ഡിവൈഎസ്പി തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കേവലം പ്രാഥമിക നടപടിക്രമങ്ങളും കരാർ ഒപ്പിടലും മാത്രമേ പദ്ധതിയിൽ നടന്നിട്ടുള്ളൂവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.


മുട്ടം സ്വദേശിയായ പ്രാദേശിക കോൺഗ്രസ് നേതാവ് ബേബി ജോസ് മണ്ടാനമാണ് മലങ്കര ടൂറിസം പ്രോജക്ടുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പിൽ 112 കോടി രൂപയുടെ അഴിമതി നടന്നതായി പരാതി നൽകിയത്. ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഏതാണ്ട് 300 ഓളം ഏക്കർ ഭൂമി 30 വർഷത്തേക്ക് വളരെ തുച്ഛമായ വിഹിതത്തിന് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതിൽ വലിയ അഴിമതിയുണ്ടെന്നായിരുന്നു പ്രധാന ആരോപണം. കൂടാതെ ജലവിഭവ വകുപ്പിന് കീഴിലുള്ള മറ്റ് പല ഇറിഗേഷൻ പദ്ധതികളും ഇതേ കമ്പനി തന്നെയാണ് ഏറ്റെടുത്തതെന്നും പരാതിയിൽ ഉന്നയിച്ചിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.