കൊച്ചി: കോറോ ഹെൽത്തിലെ ജീവനക്കാരുടെ പിരിച്ചുവിടലുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ധാരണ. അഞ്ച് മാസത്തെ ഗ്രോസ് സാലറി മുഴുവൻ തൊഴിലാളികൾക്കും നൽകുമെന്നും 26-ാം തീയതി തന്നെ കൊടുക്കാമെന്നും കമ്പനി സമ്മതിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. പിരിച്ചുവിടൽ നേരിട്ട ജീവനക്കാർക്ക് മറ്റൊരു ജോലി ലഭിക്കാൻ ആവശ്യമായിട്ടുള്ള എല്ലാ രേഖകളും തിരികെ നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു.
ചെറുപ്പക്കാർക്കിടയിൽ വലിയ ആശങ്കയുണ്ടായതായ വിവരങ്ങൾ ലഭിച്ചിരുന്നു. ഇങ്ങനെയൊരു വിഷയം ഉണ്ടായത് മുതൽ തന്നെ ഇടപെട്ടിരുന്നു. ഫലപ്രദമായിരുന്നു ഇന്നത്തെ ചർച്ച. ജീവനക്കാരുടെ താൽപര്യങ്ങളും ആവശ്യങ്ങളും പരിഗണിച്ചുകൊണ്ടാണ് തീരുമാനം. അഞ്ചുമാസത്തെ ഗ്രോസ് സാലറി മുഴുവൻ തൊഴിലാളികൾക്കും നൽകാൻ തീരുമാനമായിട്ടുണ്ട്. 26ന് തന്നെ നൽകാമെന്ന് കമ്പനി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രി വ്യക്തമാക്കി.
Leave a Comment
Your comment will be visible after admin approval.