ട്രൈസ്റ്റേറ്റ് കേരള ഫോറം പുരസ്കാരം നൽകി ആദരിക്കുന്നു

Global Indian Writer · July 22, 2026 · 1 min read · 0 Comments · 0 Shares

ഫിലാഡൽഫിയ : വടക്കേ അമേരിക്കയിലെ മുഖ്യ ജനകീയ സംഘടനയും ഇതര സംഘടനകളുടെ ഐക്യ വേദിയുമായ ട്രൈസ്റ്റേറ്റ് കേരള ഫോറം ” പൊന്നോണം വന്നോണം ” എന്ന നാമകരണം ചെയ്തിരിക്കുന്ന അതിവിപുലമായ ജനകീയ ഓണാഘോഷം ഓഗസ്റ്റ് 22 ശനിയാഴ്ച ഉച്ച കഴിഞ്ഞു 2 മണി മുതൽ കാൻസ്റ്റാർട്ടർ മൈതാനിയിൽ (9130 അക്കാദമി റോഡ് ഫിലാഡൽഫിയ PA 19114 ) വച്ച് നടത്തുന്നതാണ്.

പ്രവാസ ലോകത്തെ പ്രശസ്ത അവാർഡ് ചടങ്ങുകളിലൊന്നായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ പുരസ്‌കാരങ്ങൾ ശ്രീ VD സതീശൻ (കേരള മുഖ്യമന്ത്രി ) , Mike Fitzpatrick (US congressman ), Brendan boyle (US congressman ), ശ്രീ.എംജി ശ്രീകുമാർ (പിന്നണി ഗായകൻ ) ശ്രീ കെ എൻ ബാലഗോപാൽ (കേരള മുൻ ധനകാര്യ വകുപ്പ്മന്ത്രി) തുടങ്ങിയ നിരവധി പ്രമുഖ വ്യക്തികൾ ഇതിനു മുൻപായി അർഹരായിട്ടുണ്ട്.

ഗൃഹാതുരുത്വം ഉണർത്തുന്ന ഓണാഘോഷങ്ങളാണ് എക്കാലത്തും ട്രൈസ്റ്റേറ്റ് കേരള ഫോറം ഒരുക്കന്നതെന്നും അത് തന്നെയാണ് ഈ വർഷവും തുടരുന്നതെന്നും ആയതിലേക്ക് എല്ലാ മലയാളികളുടെയും സഹകരണം അഭ്യർഥിക്കുന്നതായും ലെനോ സ്കറിയ ( ചെയർമാൻ, ട്രൈസ്റ്റേറ്റ് കേരള ഫോറം) അറിയിച്ചു . ഭാവി തലമുറയിലേക്ക് നാടിന്റെ ചരിത്രപരമായ ഓർമകളും പാരമ്പര്യങ്ങളും പങ്കു വയ്ക്കുന്നതിനും കൈമാറുന്നതിനുമായിട്ടാണ് ഇതുപോലുള്ള ഓണാഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന് ജോബി ജോർജ് ( ജനറൽ സെക്രട്ടറി, ട്രൈസ്റ്റേറ്റ് കേരള ഫോറം) അറിയിക്കുകയുണ്ടായി .

പ്രൗഢ ഗംഭീരമായ ഓണാഘോഷ വേദിയിൽ വച്ച് വിവിധ മേഖലകളിൽ തങ്ങളുടേതായ കഴിവുകൾ പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയെ പുരസ്‌കാരം നൽകി ആദരിക്കുന്നതാണ് . ജീവിത തിരക്കിനിടയിലും തങ്ങൾക്ക് ലഭിച്ചിരിക്കുന്ന കഴിവുകൾ സമൂഹത്തിനു നൽകുകയും ജീവിതത്തിൽ സ്വയം തനതായ മേഖലകളിൽ തങ്ങളുടേതായ പ്രാവിണ്യം തെളിയിക്കുകയും ചെയ്ത വ്യക്തിയെയാണ് പുരസ്കാരങ്ങൾക്കായി ഈ വർഷം പരിഗണിക്കുന്നതെന്നും വർത്തമാന കാലഘട്ടത്തിൽ അവാർഡുകളുടെ പ്രസക്തി കുറഞ്ഞുവരുമ്പോഴും അവാർഡ് നിർണ്ണയത്തിലെ സുതാര്യതകൊണ്ടും അതിലുമുപരിയായി അത് അർഹിക്കുന്നവരിൽ എത്തുമ്പോഴുമാണ് പുരസ്‌കാരങ്ങളുടെ മൂല്യം വർദ്ധിക്കുന്നതെന്നും ജീമോൻ ജോർജ് ( ചെയർമാൻ , അവാർഡ് കമ്മിറ്റി ) പറയുകയുണ്ടായിവിഭവ സമൃദ്ധമായ ഓണസദ്യ അത്തപൂക്കളം, ഘോഷയാത്ര, പഞ്ചാരിമേളം, സാംസ്കാരിക സമ്മേളനം, മെഗാ തിരുവാതിര, ബിജു നാരായൺ & ടീം( സുപ്രസിദ്ധ പിന്നണി ഗായകൻ ) അണിയിച്ചൊരുക്കുന്ന ലൈവ് സംഗീത വിരുന്ന്, ഫയർ വർക്സ് തുടങ്ങിയ നിരവധി പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓണാഘോഷത്തിന്റെ വൻ വിജയത്തിനായി രാജൻ ശാമുവേൽ(ട്രെഷറർ) ബിനു മാത്യു (ചെയർമാൻ, ഓണാഘോഷം ) റോണി വർഗീസ് ( പ്രോഗ്രാം ) സുരേഷ് നായർ ( സെക്രട്ടറി ) വിൻസെന്റ് ഇമ്മാനുവേൽ, അലക്സ് തോമസ് , ജോർജ് ഓലിക്കൽ , സുധ കർത്താ , തോമസ് പോൾ ( ചെയർമാൻ , കേരള ഡേ ) ഫിലിപ്പോസ് ചെറിയാൻ , അഭിലാഷ് ജോൺ, സുമോദ് നെല്ലിക്കാല, സാജൻ വർഗീസ് , ആശ അഗസ്റ്റിൻ, സിജു ജോൺ, ജോൺ പണിക്കർ , ബ്രിജിറ്റ് വിൻസെന്റ് , ശോശാമ്മ ചെറിയാൻ , സെലിൻ ഓലിക്കൽ , അരുൺ കോവാട്ട് , അനീഷ് ജോയ് , ടി ജെ തോംസൺ, ദിലീപ് ജോർജ് , ജെയ്സൺ വർഗീസ് , അനൂപ് അനു, ജോബി ജോർജുകുട്ടി , തുടങ്ങിയ ധാരാളം വ്യക്തികളുടെ നേതൃത്വത്തിലുള്ള വിപുലമായ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നതായി ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ പത്രക്കുറുപ്പിൽ അറിയിക്കുകയുണ്ടായി .
കൂടുതൽ വിവരങ്ങൾക്കായി : ജീമോൻ ജോർജ് (267) 970-4267

വാർത്ത അയച്ചത് ജീമോൻ ജോർജ് ഫിലാഡൽഫിയ

Share this story

Leave a Comment

Your comment will be visible after admin approval.