നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അർധരാത്രിയിൽ വിഡിയോ പങ്കുവച്ച് വിദ്യാർഥികളെ അപമാനിക്കരുതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
‘മിസ്റ്റർ മോദി, ഞങ്ങളുടെ വിദ്യാർഥികൾ ആവശ്യപ്പെടുന്നത് ധർമേന്ദ്ര പ്രധാന്റെ രാജിയാണ്. പരിതാപകരമായ ഈ അർധരാത്രി വിഡിയോ പങ്കുവച്ച് അവരുടെ ബുദ്ധിയെ അപമാനിക്കരുത്. ഒന്നാമതായി, ധർമേന്ദ്ര പ്രധാനെ പുറത്താക്കുക. രണ്ടാമതായി, വിദ്യാർഥികളെ തല്ലിയവർക്കെതിരെ നടപടി സ്വീകരിക്കുക. മൂന്നാമതായി, മാപ്പ് പറയുക’—രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
Leave a Comment
Your comment will be visible after admin approval.