പി പി ചെറിയാൻ
ഡിട്രോയിറ്റ് : ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട ഓൺലൈൻ സംഗീത കൂട്ടായ്മയായ ‘സ്വർഗ്ഗീയ സംഗീതം’ പരമ്പരയുടെ 47-ാമത് വോളിയം ജൂലൈ 24 വെള്ളിയാഴ്ച തത്സമയ ഓൺലൈൻ സംഗീത സായാഹ്നമായി സംഘടിപ്പിക്കുന്നു. ഈസ്റ്റേൺ സമയം രാത്രി 8:15-ന് (08:15 PM EST) സൂം (Zoom) പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടി തത്സമയം പ്രക്ഷേപണം ചെയ്യുന്നത്.
പ്രശസ്ത ഗായകനും സംഗീത സംവിധായകനും സൗണ്ട് എഞ്ചിനീയറുമായ മോൻസി തോമസ് കാരയ്ക്കൽ പങ്കടുക്കുന്ന “ഫേസ് ടു ഫേസ്” അഭിമുഖവും തത്സമയ ഗാനസന്ധ്യയുമാണ് ഈ പതിപ്പിന്റെ പ്രധാന ആകർഷണം.
സുവിശേഷ-ആത്മീയ സംഗീത രംഗത്ത് 100-ലധികം ഗാനങ്ങൾക്ക് സംഗീതസംവിധാനവും നിരവധി ഗാനങ്ങൾക്ക് ഓർക്കസ്ട്രേഷനും നിർവ്വഹിച്ചിട്ടുള്ള മോൻസി തോമസ് കാരയ്ക്കൽ, മാർത്തോമ്മാ ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്റെ (MTEA) ഡോ. മാത്യൂസ് മാർ അത്തനാസിയോസ് മെമ്മോറിയൽ ഗോസ്പൽ ടീമിൽ കഴിഞ്ഞ 12 വർഷമായി സജീവ അംഗമാണ്. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായ മാരാമൺ കൺവെൻഷനിൽ അദ്ദേഹത്തിന്റെ സംഗീത സൃഷ്ടികൾ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതും മാരാമൺ ക്വയറിലെ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം.
എം. ജി. ശ്രീകുമാർ, കെ. ജി. മാർക്കോസ്, കെസ്റ്റർ, ഇമ്മാനുവൽ ഹെൻറി, അഭിജിത്ത് തുടങ്ങി ഭാരതത്തിലെ പ്രമുഖ പിന്നണി-സുവിശേഷ ഗായകരുമായി സഹകരിച്ച് നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഭാര്യ സീനാമോൾക്കും മകൾ മരിയ റെയ്ച്ചലിനുമൊപ്പം തിരുവല്ലയിലാണ് അദ്ദേഹം താമസിക്കുന്നത്.
സാം അലക്സിന്റെ (Sam Alex) ആരംഭ പ്രാർത്ഥനയോടെ തുടക്കമാകുന്ന സംഗീത സായാഹ്നത്തിൽ റവ. ജേക്കബ് തോമസ് (Rev Jacob Thomas) സമാപന പ്രാർത്ഥന നിർവ്വഹിക്കും. സണ്ണി, റവ. സാം ലൂക്കോസ്, ജോജു, സാബു, ഷിജു, അജി, റിട്ടു, രജനി, ഷീബ, ജനിയാ തുടങ്ങിയവർ ചടങ്ങിൽ സഹ-പങ്കാളികളാകും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുഴുവൻ ആത്മീയ-സംഗീത പ്രേമികളെയും ഈ അനുഗ്രഹീത സംഗീത സന്ധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
സൂം ലൈവ് വിവരങ്ങൾ:
Zoom Meeting ID: 769 374 4841
Password: music
Leave a Comment
Your comment will be visible after admin approval.