ഇന്ധനവിലവർദ്ധനവും സാമ്പത്തിക പ്രതിസന്ധിയും: സ്പിരിറ്റ് എയർലൈൻസിന് പിന്നാലെ എയർ മൗണ്ടനും സർവീസ് അവസാനിപ്പിച്ചു

Global Indian Writer · July 24, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ന്യൂയോർക്ക്/സൂറിച് :ആഗോളതലത്തിൽ ഇന്ധനവിലയിലുണ്ടായ വൻ വർദ്ധനവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും കാരണം പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെച്ച് പാപ്പരത്തത്തിലേക്ക് . അമേരിക്കയിലെ പ്രമുഖ ബജറ്റ് വിമാനക്കമ്പനിയായ സ്പിരിറ്റ് എയർലൈൻസ് മെയ് മാസം മുതൽ സർവീസുകൾ പൂർണ്ണമായി അവസാനിപ്പിച്ചതിന് പിന്നാലെ, സ്വിറ്റ്‌സർലൻഡിലെ പ്രമുഖ ചാർട്ടർ വിമാനക്കമ്പനിയായ എയർ മൗണ്ടനും പൂട്ടി.

മധ്യപൂർവേഷ്യയിലുണ്ടായ യുദ്ധസാഹചര്യങ്ങളെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ വിമാന ഇന്ധന വിലയിലുണ്ടായ വൻ വർദ്ധനവാണ് വ്യോമയാന മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയത്. ബാരലിന് 85 ഡോളറോളമായിരുന്ന ഇന്ധനവില ചുരുങ്ങിയ സമയത്തിനുള്ളിൽ 150 മുതൽ 200 ഡോളർ വരെയായി ഉയർന്നു. ഇത് ചെറിയ ലാഭവിഹിതത്തിൽ പ്രവർത്തിച്ചിരുന്ന കുറഞ്ഞ നിരക്കിലുള്ള (Low-cost) വിമാനക്കമ്പനികളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്.

വർഷങ്ങളായി സാമ്പത്തിക നഷ്ടത്തിലായിരുന്ന സ്പിരിറ്റ് എയർലൈൻസ് സർവീസുകൾ നിർത്തിയതോടെ ആയിരക്കണക്കിന് യാത്രാ സർവീസുകളാണ് റദ്ദാക്കപ്പെട്ടത്. സ്വിറ്റ്‌സർലൻഡിലെ ആൽപ്സ് മേഖലയിലേക്ക് സമ്പന്നരായ വിനോദസഞ്ചാരികൾക്കായി സർവീസ് നടത്തിയിരുന്ന എയർ മൗണ്ടന്റെ ലൈസൻസും അധികൃതർ റദ്ദാക്കി. മെക്സിക്കൻ കമ്പനിയായ മാഗ്നിചാർട്ടേഴ്സ് (Magnicharters), ബ്രിട്ടനിലെ യൂറോപ്യൻ കാർഗോ (European Cargo) തുടങ്ങിയ മറ്റ് പ്രമുഖ കമ്പനികളും പാപ്പരത്ത ഭീഷണി നേരിടുകയാണ്.

വിമാനക്കമ്പനികൾ കൂട്ടത്തോടെ സർവീസുകൾ വെട്ടിച്ചുരുക്കുകയും പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്യുന്നതോടെ ലോകമെമ്പാടും വിമാനക്കൂട്ടക്കട്ടണത്തിൽ വൻ വർദ്ധനവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.