അടിച്ചമർത്താൻ ആയുധമായി വന്നവർക്ക് മുന്നിൽ ആടിയുലയാത്ത വിദ്യാർത്ഥി സമരം (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

Global Indian Writer · July 25, 2026 · 1 min read · 0 Comments · 0 Shares

ക്രോക്രോച്ച് ജനത പാർട്ടിയെന്ന സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ രൂപം കൊണ്ട പ്രസ്ഥാനത്തിന്റെ നേതൃത്വം ആഹ്വാനം ചെയ്ത സമരം ഡൽഹിയെ പിടിച്ച് കുലുക്കുന്നു. നാഷണൽ എൻട്രൻസ് എക്സാം ഉൾപ്പെടെയുള്ള പരീക്ഷകളിൽ ചോദ്യപ്പേപ്പർ ചോർന്നതിൽ വൻ അഴിമതി നടന്നതായി ആരോപണം അന്വേഷിക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രധാൻ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സി ജെ പി എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ക്രോക്രോച്ച് ജനത പാർട്ടി ഡൽഹിയിൽ സമരം നടത്തിയത്. ആ സമരം പോലീസും ഭരണ കൂടവും അടിച്ചമർത്താൻ ശ്രമിച്ചപ്പോൾ അത് അക്രമാസക്തമായി മാറി.

ഈ സമരത്തെ കേവലം ടെക്കി സമരമായി കേന്ദ്ര സർക്കാരിനെ പിന്തുണക്കുന്നവർ പുച്ഛിച്ച് തള്ളുമ്പോഴും ഡൽഹിയിൽ സി ജെ പി നടത്തിയ ജാനകിയ പ്രക്ഷോഭത്തിൽ പങ്കെടുത്തത് നൂറുകണക്കിന് ആളുകളയായിരുന്നു. അതിൽ വിദ്യാസമ്പന്നരായ യൂവാക്കളായിരുന്നു ഭൂരിഭാഗവും. പ്രതിപക്ഷ പാർട്ടികളെ പോലും പിന്തള്ളി സി ജെ പി യുടെ നേതൃത്വത്തിൽ നൂറുകണക്കിന് വിദ്യാസമ്പന്നരായ ചെറുപ്പക്കാർ അണിനിരന്നപ്പോൾ മോദി സർക്കാരിൽ അവർക്കുള്ള വിശ്വാസം നഷ്ട്ടപ്പെട്ടു യെന്ന് വേണം കരുതാൻ. കാട്ടിലെ തടി തേവരുടെ ആനയെന്ന കണക്കിനാണ് മോദി സർക്കാർ ഭരണം നടത്തുന്നതെന്ന ആക്ഷേപം പൊതുവിൽ ജനത്തിനുണ്ട്. പെട്രോൾ ഡീസൽ വില ഉയർന്ന് ശൂന്യാകാശത്ത് വരെയെത്തി. രൂപയുടെ മൂല്യം താഴ്ന്ന് പാതാളം വരെയായി. നിർജ്ജീവമായ വകുപ്പുകളാണ് ഒട്ടുമിക്കതുമെന്നതാണ് ഒരു വസ്തുത. പ്രത്യേകിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്. അതിന്റെ ഉദാഹരണമാണ് നാഷണൽ എക്സാമുകളുടെ ഉൾപ്പെടെയുള്ള ചോദ്യപേപ്പർ ചോർച്ച.

ഒരു രാജ്യത്തെ വളർച്ചയിലേക്ക് നയിക്കുന്നതിൽ വലിയൊരു പങ്ക് വിദ്യാഭ്യാസത്തിനുണ്ട്. അതുകൊണ്ടാണ് വികസിത രാജ്യങ്ങൾ ഏറ്റവുമധികം പ്രാധാന്യം വിദ്യാഭ്യാസത്തിന് നൽകുന്നത്. വിദ്യാഭ്യാസത്തിൽ വെള്ളം ചേർക്കാൻ അനുവദിക്കാൻ ഒരിക്കലും അവർ അനുവദിക്കാത്തത് അതുകൊണ്ടാണ്. അവർ മികച്ച വിദ്യാഭ്യാസം നല്കുന്നതുകൊണ്ടാണ് ഇന്ത്യയിൽ നിന്ന് ഉന്നത പഠനത്തിനായി അവിടേക്ക് നമ്മുടെ യുവ തലമുറ പോകുന്നത്. ചുരുക്കത്തിൽ ശരിയായ രീതിയിലും മികച്ച രീതിയിലും വിദ്യാഭ്യാസം നൽകിയാൽ മാത്രമേ ഭാവി തലമുറയിൽ കൂടി ഒരു രാജ്യം വളരു ഉന്നതി പ്രാപിക്കു. ഇതിന് വിപരീതമാണെങ്കിൽ ആ രാജ്യത്തിൻറെ വളർച്ച മുരടിക്കുകയും അരക്ഷിതത്വവും ഉണ്ടാകും. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗം മറ്റൊരു സമയത്തുമില്ലാത്ത രീതിയിൽ മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ സൂചനയാണ് ഈ അടുത്ത സമയത്ത് നടന്ന ചോദ്യപേപ്പർ ചോർച്ച. കാശുള്ളവന് ചോദ്യപ്പേപ്പർ എന്ന രീതിയിലേയ്ക്ക് ഇന്ത്യയിലെ വിദ്യാഭാസ രംഗത്ത് പരീക്ഷ രീതി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത്. എൻട്രൻസ് പരീക്ഷയിൽ ഇത്രെയും നടന്നെങ്കിൽ യൂ പി എസ സിയുടെ ഉൾപ്പെടെയുള്ള പരീക്ഷകളിൽ എത്രമാത്രം ചോർച്ചയും അഴിമതിയും നടന്നിട്ടുണ്ടാകും.

എൻ ഈ ടി , സി ബി എസ് ഇ , എസ എസ സി , ജി ഡി , സി യൂ ഇ ടി, ജെ ഇ എന്നീ പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നതാണ് ഇപ്പോഴത്തെ സമരത്തിന് കാരണം. ലക്ഷങ്ങൾ വാങ്ങി ചോദ്യപ്പേപ്പർ പരീക്ഷാർത്ഥികൾക്ക് നൽകി. കൊടുത്തവരും വാങ്ങിയവരും പരസ്യമായി പറയുകയും ചെയ്തതോടെയാണ് വിവാദമുണ്ടായത്. അതുമാത്രമല്ല അർഹരായ പരീക്ഷാർത്ഥികളിൽ പലരെയും ഹാളിൽ പ്രവേശിപ്പിച്ചില്ല. പണം വാങ്ങിയാണ് പലരേയും ഹാളിനകത്തേയ്ക്ക് പ്രവേശിപ്പിച്ചതും. ചുരുക്കത്തിൽ പരീക്ഷാനടത്തിപ്പിൽ അടിമുടി ക്രമക്കേട് നടന്നു. എൻട്രൻസ് എക്സാം ചോദ്യപേപ്പർ ചോർച്ച ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ കളങ്കപ്പെടുത്തിയ സംഭവമാണ്. ആരാണ് ഉത്തരവാദികൾ. മുഖം രക്ഷിക്കാൻ ഏതാനം പേര് അറസ്റ്റു ചെയ്തു എന്നതൊഴിച്ചാൽ അതിൽ ശക്തമായ ഒരന്വേഷണം ഇതുവരെയും നടന്നിട്ടില്ല. യഥാർത്ഥ പ്രതികൾ ഇന്നും നിയമത്തിന് മുന്നിൽ വന്നിട്ടില്ല. ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർ എത്രമാത്രം aww അഴിമതി ഈ കാര്യത്തിൽ നടത്തിയിട്ടുണ്ടെന്നും കണ്ടെത്താനാണെങ്കിൽ ശക്തമായ അന്വേഷണം ആവശ്യമാണ്. അങ്ങനെയൊരു അന്വേഷണം നടത്തിയാൽ ഉന്നതരായവരുടെ പങ്ക് വ്യക്തമാകും. അത് കേന്ദ്ര ഭരണത്തിനെ ബാധിക്കും. സമഗ്രമായ അന്വേഷണം നടത്തണമെന്ന സി ജെ പിയുടെ ആവശ്യം കേന്ദ്രം അംഗീകരിക്കാത്തത്. അവരുടെ മറ്റൊരാവശ്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രധാൻ രാജിവയ്ക്കണമെന്നാണ്. അദ്ദേഹത്തിന്റെ കെടുകാര്യസ്ഥതയും തണുത്ത സമീപനവുമാണ്. ആയിരകണക്കിന് വിദ്യാർത്ഥികളുടെ ഭാവി തകർത്ത സംഭവം ഇന്ത്യയിൽ നടന്നിട്ട് അദ്ദേഹം മൗനമായിരിക്കുകയാണ് ഇപ്പോഴും. റോമാ നഗരം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിച്ചപോലെയെന്നു പറയാം.

ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സി ജെ പി സമരം ചെയ്യുന്നത്. ആ സമരത്തെ അടിച്ചമർത്താനാണ് പോലീസും അധികാരികളും ശ്രമിച്ചത്. അത് അക്രമാസക്തമായി. തെരുവിൽ വിദ്യാർത്ഥികളും പോലീസും ഏറ്റുമുട്ടി. ലാത്തികൊണ്ട് നേരിടേണ്ടിടത്ത് തോക്ക് ചൂണ്ടി സമരക്കാരെ പോലീസ് നേരിട്ടു. ഒടുവിൽ തെരുവ് ചോരക്കളമായി. ഈ അടുത്ത സമയത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ യുവജന സമരമായി അത് മാറി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ജനത്തിന് ജനകീയ പരിവേഷം വന്നതും ഇതിൽ എത്രമാത്രം അഴിമതി നടന്നുയെന്നതും. വിദ്യാർത്ഥികൾ വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കണമെന്നും പരീക്ഷ പേപ്പർ ചോർച്ചയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സമരവുമായി ഡൽഹിയിലെ ജന്തർ മന്ദിറിൽ സമരം നടത്തിയപ്പോൾ അതിനെ അടിച്ചമർത്തുകയാണ് ചെയ്തത്. അതും ഒരു യൂദ്ധത്തിനെ സമാനമായ രീതിയിൽ. പാർലമെന്റ് പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ളവർക്ക് നേരെ പോലും പോലീസ് അക്രമം നടത്തിയത് സംഗതി കൂടുതൽ പ്രതിഷേധത്തിന് കാരണമായി. പോലീസ് ശത്രു രാജ്യത്തോട് ചെയ്യുന്നതിനേക്കാൾ ക്രൂരമായാണ് വിദ്യാർത്ഥികളോട് പെരുമാറിയത് .

അടിച്ചമർത്തൽ അതിക്രൂരമായി നടക്കുമ്പോഴും വിദ്യാർത്ഥികൾ അവരുടെ ആവശ്യത്തിൽ ഉറച്ചു തന്നെ നിന്നുകൊണ്ട് പോരാടുകയാണ്. ആ പോരാട്ടത്തിൽ അവർ ജീവൻ തന്നെ ബലിയർപ്പിച്ചേയ്ക്കാം. എന്നിരുന്നാലും ആ സമര വീര്യത്തെ അടിച്ചമർത്താൻ അധികാരികൾക്ക് കഴിയില്ലയെന്നു തന്നെ ചിന്തിയ്ക്കാം. കേവലം രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടിയല്ല മറിച്ച് തങ്ങളുടെഭാവിക്കുവേണ്ടിയുള്ള പോരാട്ടമാണിത്. ആ പോരാട്ടത്തിൽ അവരോടൊപ്പം ആയിരക്കണക്കിന് ജനങ്ങൾ രംഗത്ത് വന്നു കഴിഞ്ഞു. വിദ്യാഭ്യാസമുള്ളവരും വിദ്യാഭ്യാസത്തിന്റെ മഹത്വമറിയുന്നവരുമാണ് ആ ജനത. അതുകൊണ്ടു തന്നെ ഈ പോരാട്ടം വിജയം കാണുമെന്നതിനെ സംശയമില്ല. 

ലോകം മുഴുവൻ നടക്കുന്ന ജനാതിപത്യ ധ്വംസങ്ങളെ കുറിച്ച് ആകുലപ്പെടുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ഇന്ത്യൻ ഭരണാധികാരികൾ സ്വന്തം രാജ്യത്തെ വിദ്യാർത്ഥികളുടെ ജനാതിപത്യ സമരത്തെ നേരിട്ടത് യുദ്ധത്തിന് സമാനമായരീതിയിലാണ്. സ്വന്തം ഭാവി തകർന്നപ്പോൾ അവർ പ്രതിഷേധവുമായി രംഗത്ത് വന്നപ്പോൾ അവരെ കേൾക്കാൻ തയ്യാറാകാത്ത ഭരണ കുടത്തിന് ഇപ്പോൾ അവരുടെ മുന്നിൽ മുട്ട് മടക്കേണ്ടി വന്നു. എത്രയോ പ്രക്ഷോഭങ്ങൾ നടന്നിട്ടും അതിനെയൊക്കെ അവഗണിച്ച കേന്ദ്ര മന്ത്രിസഭയ്ക്കും അതിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രിക്കും ഒടുവിൽ ഈ സമരത്തെ അംഗീകരിക്കേണ്ടിവന്നു. അതാണ് അവരുമായി ചർച്ച ചെയ്യാൻ കേന്ദ്രം തീരുമാനിച്ചത്.

ഒടുവിൽ ജനം ഗാഢ നിദ്രയിലായ സമയത്ത് പ്രധാനമന്ത്രി മോദിക്ക് വാ തുറക്കേണ്ടി വന്നു. ബ്രിട്ടീഷുകാർ ജനത്തെ അഭിമുഖികരിക്കാൻ മടിയുണ്ടായതുകൊണ്ടയായിരുന്നു അർദ്ധരാത്രിയിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം സ്വാതന്ത്ര്യം കൊടുത്തതെന്നുപോലെ അർദ്ധരാത്രിയിൽ ജനത്തെ അഭിമുഖികരിക്കേണ്ടി വന്നു പ്രധാനന്ത്രിക്ക്. അതാണ് ഈ വിദ്യാർത്ഥികളുടെ വിജയം. നേരിടാൻ ആയുധങ്ങളുമായി വന്ന സേനയ്ക്ക് മുന്നിൽ നെഞ്ചുവിരിച്ച വിദ്യാർഥികൾ മുന്നോട്ട് തന്നെ. അതിനിയുമുണ്ടാകും.

Share this story

Leave a Comment

Your comment will be visible after admin approval.