ന്യുഡൽഹി: വിദ്യാർഥികൾക്ക് എതിരായ എഫ്ഐആർ പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം തുടരുമെന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. അടുത്ത പ്രതിഷേധം നേരത്തെക്കാൾ കടുക്കുമെന്നു അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ മനോഭാവം മാറാതെ ബില്ലിൽ കാര്യമില്ലെന്നും അതിവേഗ കോടതിയിലെ ആദ്യ കേസ് പോലും മുടങ്ങിയെന്നും ദീപ്കെ പറഞ്ഞു.
‘ ഈ രാജ്യത്ത് നിയമ പരിഷ്കരണങ്ങൾക്കായി നിരവധി നല്ല നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഒന്നിനേക്കാൾ മെച്ചപ്പെട്ട നിയമങ്ങൾ ഇവിടെ ഉണ്ട്. മൂന്ന് ദിവസം മുൻപ് നരേന്ദ്ര മോദി ഫാസ്റ്റ് ട്രാക്ക് കോടതികൾ വാഗ്ദാനം ചെയ്തിരുന്നു. പേപ്പർ ലീക്ക് കേസുകൾക്ക് ഫാസ്റ്റ് ട്രാക്ക് കോടതികൾ വരുമെന്ന് കേട്ട് ആളുകൾ വളരെ സന്തോഷിച്ചു. എന്നാൽ, ആദ്യത്തെ ഹിയറിംഗിൽ തന്നെ എന്ത് സംഭവിച്ചു? സിബിഐയുടെ അഭിഭാഷകൻ ഹാജരാകാത്തതിനാൽ ആദ്യ ഹിയറിംഗ് തന്നെ നീട്ടിവെച്ചു.അതുകൊണ്ട് നിങ്ങൾ എത്ര നല്ല നിയമങ്ങൾ ഉണ്ടാക്കിയാലും, അത് നടപ്പിലാക്കുന്നവരുടെ ഉദ്ദേശം നന്നാകാത്തിടത്തോളം കാലം ആ നിയമങ്ങൾക്ക് ഒരു അർത്ഥവുമില്ല.”- എന്നും അദ്ദേഹം പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.