തിരുവനന്തപുരം: ജില്ലാ കലക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. സംസ്ഥാനത്തെ മഴ സാഹചര്യം വിലയിരുത്താനാണ് യോഗം വിളിച്ചിരിക്കുന്നത്. രാവിലെ 10 മണിക്കാണ് യോഗം.
നിലവില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. സംസ്ഥാനത്ത് കഴിഞ്ഞ മണിക്കൂറില്‍ പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. 104.5 mm മഴയാണ് വെണ്‍കുറിഞ്ഞിയില്‍ പെയ്തത്. ഇടുക്കി ഉടമ്പന്നൂരില്‍ 103.0 mm മഴയും പെയ്തു.
സംസ്ഥാനത്തെ ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ടും തുടരുകയാണ്. മൂഴിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത്, കുറ്റ്യാടി എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട്.
Leave a Comment
Your comment will be visible after admin approval.