ലൈംഗികാതിക്രമ പരാതിയിൽ ബിജെപി മുന്‍ എംപി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കുറ്റവിമുക്തനാക്കി കോടതി

Global Indian Writer · August 3, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ ബിജെപി മുന്‍ എംപിയും റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കുറ്റവിമുക്തനാക്കി ഡൽഹി റൗസ് അവന്യൂ കോടതി. അടച്ചിട്ട മുറിയിലായിരുന്നു കോടതി നടപടികൾ നടന്നത്

അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എസിജെഎം) അശ്വിനി പൻവാറാണ് കേസിൽ വിധി പ്രസ്താവിച്ചത്. കേസിൽ കൂട്ടുപ്രതിയായ ഡബ്ല്യുഎഫ്ഐ മുൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും കോടതി വെറുതെവിട്ടിട്ടുണ്ട്. കുറ്റപത്രം സമർപ്പിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് വിധി.

Share this story

Leave a Comment

Your comment will be visible after admin approval.