ആയിരക്കണക്കിന് കോഴികള്‍ ചത്തു
വാഷിംഗ്ടണ്‍: അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിപ്പനി വ്യാപിക്കുന്നു. ആയിരക്കണക്കിന് കോഴികള്‍ ചത്തു. പക്ഷിപ്പനി പിടിപെട്ട ഫാമുകളില്‍ നിന്നും രോഗം മറ്റു സ്ഥലങ്ങളിലേക്ക് പടരാതിരിക്കാനായി നിരവധി കോഴികളെ കൊന്നു കളഞ്ഞു.ഇതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലുമായി.
രാജ്യത്തെ 17 സംസ്ഥാനങ്ങളിലായി 1,500-ലധികം കോഴി ഫാമുകളിലും വൈറസ് വ്യാപിച്ചു, ഇതുമൂലം വലിയ തോതില്‍ കോഴികളെ കൊന്നുകളഞ്ഞു.
പക്ഷിപ്പനിക്കെതിരെ പുതിയ വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി 100 മില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ നീക്കിവെച്ചു. മനുഷ്യരിലേക്കും പക്ഷിപ്പനി പടര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്നാല്‍ മനുഷ്യരില്‍ വലിയ അപകടം ഉണ്ടാക്കില്ലെന്നാണ് പ്രാഥമീക റിപ്പോര്‍ട്ടുകള്‍.
കാകഡൂഡില്‍ കോഴി ഫാം നടത്തിയ മാര്‍ട്ടി തോമസ് എന്ന കര്‍ഷകന്റെ ഫാമിലെ മുഴുവന്‍ കോഴികളും ചത്തു. ആദ്യം കോഴികള്‍ ചത്തപ്പോള്‍ തണുപ്പു മൂലമെന്നാണ് കര്‍ഷകന്‍ വിചാരിച്ചത് പിന്നീടാണ് പക്ഷിപ്പനിയാണെന്നു മനസിലാക്കുന്നത്.
ഒറ്റ രാത്രി കൊണ്ട് 100-ഓളം കോഴികള്‍ ചത്തു. ഇത്തരത്തില്‍ നിരവധി കര്‍ഷകരാണ് പ്രതിസന്ധിയുടെ നടുവിലായത്. എച്ച്5എന്‍1 വകഭേദതമാണ് പക്ഷികളിലു കോഴികളിലും കണ്ടെത്തിയിട്ടുള്ളത്.