ന്യൂയോർക്ക്: അമേരിക്കയിലെ ഒഹായോയിൽ കഴിഞ്ഞയാഴ്ച്ച കാണാതായ 13 വയസുകാരിയുടെ മൃത ദേഹം ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും കണ്ടെടുത്തു.
പെൺകുട്ടിയുടെ പിതാവാണ് 13കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന കണ്ടെത്തലിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ 14-ാം പിറന്നാളിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കത്തിക്കരിഞ്ഞ നിലയിൽ ആൾ താമസമില്ലാത്ത കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നും, കൈകളും തൊണ്ടയും അറുത്ത് കൊലപ്പെടുത്തിയെന്നും പ്രതി കുറ്റം സമ്മതിച്ചതായി കൊളംബസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് ലെഫ്റ്റനന്റ് ബ്രയാൻ സ്റ്റീൽ പറഞ്ഞു. ലോകത്തെ ഞെട്ടിക്കുന്ന ഭയാനകമായ കേസുകളിൽ ഒന്നാണിതെന്നു അദ്ദേഹം പ്രതികരിച്ചു.
മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടി സംഭവം നടക്കുന്ന രാത്രിയിൽ ഒറ്റക്കായിരുന്നുവെന്നും വീട്ടിൽ ആരോ അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നുണ്ടെന്നും തന്നോട് പറഞ്ഞതായി പിതാവു നേ രത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ അതിനു ശേഷം ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധവുമായ പ്രസ്താവനകൾ നൽകിയതിനെത്തുടർന്ന് പോലീസിന് സംശയം തോന്നുകയായിരുന്നു.
പുറത്ത് പോയ മുത്തശ്ശി തിരിച്ച് വീട്ടിലേക്കെത്തിയപ്പോഴേക്കും വീട് അലങ്കോലമായി കിടക്കുന്നതായും സോഫയ്ക്ക് സമീപം പെൺകുട്ടിയുടെ അടിവസ്ത്രങ്ങളും ഡൈനിംഗ് റൂമിലെ തറയിൽ പൈജാമയും കണ്ടതായും പൊലീസിന് മൊഴി നൽകിയിരുന്നു. കഴുത്തിലെ ഒന്നിലധികം മുറിവുകൾ മൂലമാണ് പെൺകുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നൽകിയിട്ടുള്ളത്.