കൊളറാഡോ: അമേരിക്കയിൽ വിമാനത്തിന് തീപിടിച്ചു. ഡെൻവർ ഇന്റർനാഷണൽ വിമാനത്താവളത്തിലാണ് അപകടം. യാത്രക്കാരെ ഒഴിപ്പിച്ചു. തീപിടിച്ചതിനെ തുടർന്ന് യാത്രക്കാരെ ആദ്യം വിമാനത്തിന്റെ ചിറകിലേക്കാണ് മാറ്റിയത്. എഞ്ചിൻ തകരാറെന്നാണ് സൂചന. ആർക്കും പരിക്കില്ല. സംഭവത്തിന്റെ കാരണം അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
യുക്രെയ്‌നിൽ താൽക്കാലിക വെടിനിർത്തലിന് തയ്യാർ; അമേരിക്കയുടെ കരാർ അംഗീകരിച്ച് പുടിൻ
കൊളറാഡോ സ്പ്രിംഗ്‌സിൽ നിന്ന് പറന്നുയർന്ന വിമാനം ടെക്‌സസിലെ ഡാളസ് ഫോർട്ട് വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിൽ 172 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നുവെന്ന് അമേരിക്കൻ എയർലൈൻസ് അറിയിച്ചു. എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി കമ്പനി അറിയിച്ചു.