ന്യൂഡൽഹി: നൂറിലേറെ ഇന്ത്യൻ പൗരന്മാരെ അമേരിക്ക നാടുകടത്തിയ വിഷയത്തിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കോൺഗ്രസ്. ലോക്സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ്‌യാണ് ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വിഷയം സഭ ചർച്ച ചെയ്യണമെന്നാണ് ആവശ്യം.
അത്യധികം അപമാനകരവും ദുരിതപൂർണ്ണവുമായ സാഹചര്യങ്ങളിൽ അമേരിക്കൻ ഗവൺമെൻ്റ് നാടുകടത്തിയ 100ലധികം ഇന്ത്യൻ പൗരന്മാരുടെ വിഷയം അടിയന്തര പ്രമേയമായി പരിഗണിക്കണമെന്നാണ് നോട്ടീസ്. നമ്മുടെ ജനതയ്ക്കെതിരെ കൂടുതൽ മനുഷ്യത്വവിരുദ്ധമായ നടപടികൾ തടയുന്നതിനും സ്വദേശത്തും വിദേശത്തുമുള്ള ഓരോ ഇന്ത്യക്കാരൻ്റെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനും ഈ സഭ അടിയന്തരമായി ഈ വിഷയം അഭിസംബോധന ചെയ്യണമെന്നാണ് പ്രമേയത്തിലെ ആവശ്യം.