അമ്പഴയ്ക്കാട്ട് ശങ്കരന്റെ “ഹൃദയപക്ഷ ചിന്തകൾ” പുസ്തക കവർ പ്രകാശനം കവി സെബാസ്റ്റ്യൻ നിർവഹിച്ചു. ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) – യുടെ പ്രസിഡണ്ടും എഴുത്തുകാരനുമായ അമ്പഴക്കാട്ട് ശങ്കരന്റെ “ഹൃദയപക്ഷ ചിന്തകൾ” (ലേഖന സമാഹാരം) എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ കവർ പ്രകാശനം പ്രശസ്ത കവി സെബാസ്റ്റ്യൻ നിർവഹിച്ചു.

സുപ്രസിദ്ധ നോവലിസ്റ്റും കഥാകാരനുമായ ഇ. സന്തോഷ് കുമാർ അവതാരിക എഴുതിയ ഈ പുസ്തകം ഓക്ടോബർ 31 – നവമ്പർ 1, 2 എന്നീ തിയ്യതികളിലായി നടക്കുന്ന ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) – യുടെ പതിനാലാം ദ്വൈവാർഷിക സമ്മേളനത്തിൽ വെച്ച് എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ സുനിൽ പി. ഇളയിടം പ്രകാശനം ചെയ്യും.
പുലിറ്റ്സർ ബുക്സ് പ്രസിദ്ധീകരിച്ച വഴിയമ്പലം (നോവൽ), കൊടുക്കാക്കടം (കഥാസമാഹാരം) എന്നീ രണ്ടു പുസ്തകങ്ങൾക്കുശേഷം നിധി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകമാണ് ഹൃദയപക്ഷ ചിന്തകൾ.




