ജീമോൻ റാന്നി – ജിൻസ് മാത്യു ടീം
ഹൂസ്റ്റൺ:മാത്യ രാജ്യത്തിൻ്റെ സ്നേഹവും ബഹുമാനവും പ്രതിഫലിപ്പിച്ച് കൊണ്ട് നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ [മാഗ്] ആസ്ഥാന മന്ദിരമായ കേരള ഹൗസിൽ ഭാരതത്തിൻ്റെ എഴുപത്തിയേഴാം റിപ്പബ്ബിക്ക് ദിനം ആഘോഷപൂർവം കൊണ്ടാടി.
അതിശീത കാലാവസ്ഥയിലുള്ള ശനിയാഴ്ച്ച രാവിലെ കേരള ഹൗസിൽ എത്തി ചേർന്ന നൂറ് കണക്കിന് മാഗ് അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി ജോർജ്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു,ജഡ്ജ് ജൂലി മാത്യു,അസ്സോസിയേറ്റ് ജഡ്ജ് ജെറ്റി ഏബ്രഹാം എന്നിവർ ചേർന്ന് അമേരിക്കൻ പതാക ഉയർത്തി.

അംഗങ്ങൾ ചേർന്ന് വിളിച്ച “ബോലൊ ഭാരത് മാതാ കി ജയ് ” മുദ്രാ വാക്യത്തോടെ മാഗ് പ്രസിഡൻ്റ് റോയി മാത്യു ഭാരതത്തിൻ്റെ ത്രിവർണ്ണ ദേശീയ പതാക ഉയർത്തി.
തുടർന്ന് മാഗ് ഹാളിൽ ചേർന്ന പൊതു സമ്മേളനത്തിൽ മുഖ്യാതിഥികളെയും അർജ്ജുന അവാർഡ് ജേതാവും പ്രശസ്ത നീന്തൽ താരവുമായ വിൽസൺ ചെറിയാൻ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. 43 വർഷത്തെ തന്റെ ഇന്ത്യൻ റെയിൽവേ ജീവിതത്തിൽ റിപ്പബ്ലിക് ,സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഏറ്റവും പ്രാധാന്യത്തോടെ കൊണ്ടാടിയ സന്ദർഭങ്ങളും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് വീര ചരമം പ്രാപിച്ച ധീര ദേശാഭിമാനികളെയും അദ്ദേഹം സ്‌മരിച്ചു.

മാഗ് പ്രസിഡൻ്റ് റോയി മാത്യു അധ്യക്ഷത വഹിച്ചു.ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി ജോർജ് ,സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യ,ജഡ്‌ജ് ജൂലി മാത്യു,അസ്സോസിയേറ്റ് ജഡ്ജ് ജെറ്റി ഏബ്രഹാം, ഫോമാ പ്രസിഡൻ്റ് ബേബി മണക്കുന്നിൽ,ഐപിസിഎൻഎ ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി ജീമോൻ റാന്നി,മാഗ് ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു.
മാഗ് സെക്രട്ടറി വിനോദ് ചെറിയാൻ സ്വാഗതവും ട്രഷറർ സുനിൽ തങ്കപ്പൻ
കൃതജ്ഞതയും പറഞ്ഞു.പ്രോഗ്രാം കോ ഓർഡിനേറ്റർ അനിലാ സന്ദീപ് എംസിയായി പരിപാടികൾ ഏകോപിപ്പിച്ചു.
മാഗ് ബി.ഒ.ഡി അംഗങ്ങൾ ഒത്ത് ചേർന്ന് ആലപിച്ച ദേശഭക്തി ഗാനം ഹാളിൽ നിറഞ്ഞിരുന്ന കാണികളിൽ ദേശ സ്നേഹത്തിൻ്റെ അലകൾ ഉണർത്തി.

ക്രിസ്റ്റൽ ടെന്നീസണും ഗീതാഞ്ജലിയും ഒന്നിച്ചുള്ള പേട്രിയോട്ടിക്ക് ഡാൻസ് കാണികളിൽ വിസ്മയം ഉളവാക്കി.
ഹൂസ്റ്റണിലെ വിവിധ സംഘടനകളെ ളുടെ പ്രതിനിധീകരിച്ച് കമ്മ്യൂണിറ്റി നേതാക്കളും മാഗിൻ്റെ മുൻകാല ഭാരവാഹികളും അടങ്ങുന്ന വൻജനാവലി പങ്കെടുത്തു..

വൈസ് പ്രസിഡൻ്റ് ഷിനു ഏബ്രഹാം,ജോയിൻ്റ് സെക്രട്ടറി സന്തോഷ് ആറ്റുപുറം, ജോയിൻ്റ് ട്രഷറർ ജീവൻ സൈമൺ, പി.ആർ.ഒ സുബിൻ ബാലകൃഷ്ണൻ, ബോർഡ് ഓഫ് ഡയറക്ടേഴ്സ് മെമ്പേഴ്‌സ് ആയ ജിൻസ് മാത്യു,സാജൻ ജോൺ,ബനീജ്ഞ ചെറു, ബിജു ശിവൻ,ഡെന്നീസ് മാത്യു,അമ്പിളി ആൻ്റണി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ചടങ്ങിന് ശേഷം ലഘു ഭക്ഷണവും ഉണ്ടായിരുന്നു.





