വാഷിങ്ടൺ: ഇന്ത്യൻ വംശജനായ മോട്ടൽ ഉടമ അമേരിക്കയിൽ വെടിയേറ്റ് മരിച്ചു. ഗുജറാത്തിലെ നൗസാരി ജില്ലയിൽ കുടുംബ വേരുകളുള്ള സത്യൻ നായിക് (46) ആണ് നോർത് കാലിഫോർണിയയിൽ കൊല്ലപ്പെട്ടത്. ആരോ മുറിയിലേക്ക് കടന്നിട്ടുണ്ടെന്ന് ബന്ധു അറിയിച്ചതനുസരിച്ച് അകത്തേക്ക് കയറിയ സത്യൻ നായികിനെ അവിടെ നിലയുറപ്പിച്ചിരുന്ന ട്രോയ് കെല്ലും (59) എന്നയാൾ വെടിവെക്കുകയായിരുന്നു. അക്രമി സ്വയം വെടിവെച്ച് മരിച്ചു. അക്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ഇന്ത്യൻ വംശജൻ യു.എസിൽ വെടിയേറ്റ് മരിച്ചു
RELATED ARTICLES