Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷന് നവ നേതൃത്വം

ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷന് നവ നേതൃത്വം

ഇന്ത്യൻ വംശജരായ പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ്ൻ്റെ കൂട്ടായ്മയായി 1998 മുതൽ പ്രവർത്തിച്ചു വരുന്ന ഇന്ത്യൻ സോഷ്യൽ വർക്കേഴ്‌സ് അസോസിയേഷൻ ഓഫ് ഇല്ലിനോയ്‌സിന് (ISWAI) ലിൻസൺ തോമസ് പ്രസിഡെൻണ്ടായുള്ള പുതിയ പ്രവർത്തക സമിതി നിലവിൽ വന്നു. അംഗങ്ങളിൽ ബഹുഭൂരിപക്ഷവും സ്റ്റേറ്റ് – ഫെഡറൽ ഗവൺമെൻഡ് പൊതു സേവന വിഭാഗങ്ങളിലോ, പ്രമുഘ ഹോസ്പിറ്റലുകളിലോ പ്രവർത്തിക്കുന്നവരായതു കൊണ്ട് തന്നെ ഇത്തരം സേവനങ്ങൾ ഇന്ത്യൻ സമൂഹത്തിലേക്ക് കൂടുതൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്ന സംഘടനയാണ് ISWAI.

സജി മണ്ണംചേരിൽ വൈസ് പ്രസിഡണ്ട് , ടോണി പൊങ്ങാനാ സെക്രട്ടറി, ജാസ്മിൻ മാത്യു ജോയിണ്ട് സെക്രട്ടറി, ജോസി ഓലിയപ്പുറത്തു ട്രെഷറർ എന്നിവരുൾക്കൊള്ളുന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റി. ജോസ് കോലഞ്ചേരി ചെയർമാൻ ആയും, ജിനോ മഠത്തിൽ, ടോമി കണ്ണാല, ജെസ്ലിൻ ജോസ്, സിമി മാത്യു, അപ്പു പുഴക്കരോട്ട് എന്നിവർ അംഗങ്ങളായും ഉള്ള പുതിയ ഡയറക്ടർ ബോർഡും നിലവിൽ വന്നു. ജോർജ് വെണ്ണിക്കണ്ടം ട്രെഷറർ ആയും, അലക്സാണ്ടർ മാത്യു ഇലക്ഷൻ കമ്മീഷണർ ആയും പ്രവർത്തിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments