Thursday, January 8, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഡാളസ് ചാപ്റ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഡാളസ് ചാപ്റ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഡാളസ് : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഡാളസ് ചാപ്റ്ററിന്റെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു. സജി സ്റ്റാർലൈൻ (പ്രസിഡന്റ്), ജോസ് പ്ലാക്കാട്ട് (വൈസ് പ്രസിഡന്റ്), സുധ പ്ലാക്കാട്ട് (സെക്രട്ടറി), മാർട്ടിൻ വിലങ്ങോലിൽ (ജോയിന്റ് സെക്രട്ടറി), തോമസ് കോശി (ട്രഷറർ) എന്നിവരാണ് വരും വർഷങ്ങളിൽ സംഘടനയെ നയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ‘അമേരിക്ക ഈ ആഴ്ച’ പ്രോഗ്രാമിന്റെ ഡാളസ് ഏരിയ പ്രൊഡക്ഷൻ ഹെഡും കഴിഞ്ഞ മുപ്പതു വർഷത്തോളമായി ദൃശ്യമാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്ന സജി സ്റ്റാർലൈൻ ആണ് ചാപ്റ്ററിന്റെ പുതിയ പ്രസിഡന്റ്. ഏഷ്യാനെറ്റ് US വീക്കിലി റൗണ്ടപ്പ് ഡാളസ് ഏരിയ പ്രൊഡക്ഷൻ ഹെഡ് , IPCNA ഡാളസ് ചാപ്റ്റർ സെക്രട്ടറി എന്നീ നിലകളിൽ ഉള്ള പ്രവർത്തി പരിചയവും മുതൽകൂട്ടായീ ഉണ്ട്‌ .

കൈരളി ന്യൂസ് ഡാളസ് പ്രോഡക്‌ഷൻ ഹെഡ് ആയി വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന ജോസ് പ്ലാക്കാട്ട് വൈസ് പ്രസിഡന്റായും, സുധ പ്ലാക്കാട്ട് (കൈരളി റിപ്പോർട്ടർ ആൻഡ് ന്യൂസ് റീഡർ ഡാളസ്യു, ) സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട തോമസ് കോശിയും വർഷങ്ങളായി ദൃശ്യമാധ്യമ രംഗത്ത് ശ്രദ്ധേയനാണ് . അമേരിക്കയിലെ ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തനപരിചയവും, സംഘടനയുടെ മുൻകാല ഭാരവാഹിയുമാണ് ജോയിന്റ് സെക്രട്ടറി ജോസഫ് മാർട്ടിൻ വിലങ്ങോലിൽ.

നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ IPCNA-യുടെ ഡാളസ് ചാപ്റ്റർ വരും വർഷങ്ങളിൽ കൂടുതൽ ക്രിയാത്മകമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു. മാധ്യമരംഗത്തെ ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള പുതിയ നേതൃത്വം ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments