വാഷിംഗ്ടൺ : അമേരിക്ക മുന്നോട്ടു വച്ചിട്ടുള്ള ആണവ പദ്ധതിയുമായി ഇറാൻകരാറിലായില്ലെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്യു എസുമായി കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ ബോംബാക്രമണം നടത്തുമെന്നും ഇരട്ട തീരുവ ഏർപ്പെടുത്തുമെന്നും എൻബിസി ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി
കരാർ സംബന്ധിട്ട് യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ ചർച്ച നടത്തുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.കരാറിൽ എത്തിയില്ലെങ്കിൽ ഇറാനിൽ ബോംബാക്രമണം ഉണ്ടാകുമെന്നും നാല് വർഷം മുമ്പ് ചെയ്തതുപോലെ ഞാൻ അവർക്ക് ഇരട്ട നികുതി ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനും ലോകശക്തികളും തമ്മിലുള്ള 2015 ലെ കരാറിൽ നിന്ന് ട്രംപ് പിന്മാറിയിരുന്നു. ട്രംപ് വീണ്ടും അധികാരത്തിലേറിയതോടെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തി.അതേസമയം, ട്രംപിന്റെ മുന്നറിയിപ്പിനെ ഇറാൻ തള്ളി.
ട്രംപ് അയച്ച കത്തിന് ഒമാൻ വഴിയാണ് ഇറാൻ മറുപടി അയച്ചതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്‌ചിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐആർഎൻഎ വ്യാഴാഴ്ച പറഞ്ഞു.