Wednesday, January 7, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഎസ്.എം.എ മലയാളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വി.ആര്‍ ഗെയിമിംഗ് നവ്യാനുഭൂതി നല്‍കി

എസ്.എം.എ മലയാളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വി.ആര്‍ ഗെയിമിംഗ് നവ്യാനുഭൂതി നല്‍കി

ജോസഫ് ജോൺ കാൽഗറി .

സാസ്കടൂൺ: പുതുവത്സരത്തോടനുബന്ധിച്ചു സാസ്കടൂനിലെ എസ്.എം.എ മലയാളം സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വി.ആര്‍ ഗെയിമിംഗ് കുഞ്ഞുങ്ങൾക്ക് പുതിയ അനുഭവം ആയിരുന്നു .

കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന എസ്.എം.എ മലയാളം സ്കൂൾ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഭാഗമായിട്ടാണ് പുതുവത്സരത്തോടനുബന്ധിച്ചു സാസ്കടൂനിലെ Another World VR Arena യിൽ വി.ആര്‍ ഗെയിമിംഗ് ഒരുക്കിയത് . ഈപരിപാടിയിൽ കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്ത്‌ ഒരു സമൂഹാഘോഷമാക്കി. സ്നേഹപൂർവ്വം നൽകിയ ലഘു ഭക്ഷണങ്ങളും , പാനീയങ്ങളും കുട്ടികൾക്ക് കൂടുതൽ ഉണർവും , ഉന്മേഷവും നൽകി .

ഇതിനു വേദിയൊരുക്കി, എല്ലാവിധ പിന്തുണയും നൽകിയ Another World VR Arena-യുടെ ഡയറക്ടർ ശ്രീ. വിജയ് പിള്ളയ്ക് സാസ്കടൂൺ മലയാളി അസോസിയേഷൻ (SMA) എക്സിക്യൂട്ടീവ് കമ്മിറ്റിയും , SMA മലയാളം സ്കൂൾ സംഘാടകരും പ്രത്യേകം നന്ദി രേഖപ്പെടുത്തി.

വാർത്ത : ജോസഫ് ജോൺ കാൽഗറി .

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments