എബി നെല്ലിക്കല്‍
എഡ്മണ്ടൺ, കാനഡ: എഡ്മണ്ടണിലെ പ്രമുഖ കരാട്ടെ പരിശീലന കേന്ദ്രമായ SIMAA Karate Edmonton ജനുവരി 10, 2026 ശനിയാഴ്ച കരാട്ടെ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് വിജയകരമായി സംഘടിപ്പിച്ചു.
സംഘടനയുടെ വളർച്ചയിലേക്കുള്ള മറ്റൊരു അഭിമാനകരമായ നേട്ടമായ ഈ ചടങ്ങിൽ 30-ലധികം കുട്ടികൾ തങ്ങളുടെ പുതിയ ബെൽറ്റ് നിലവാരങ്ങളിലേക്ക് ഉയർന്നു. കുട്ടികളുടെ അദ്ധ്വാനം, ശിസ്തം, സ്ഥിരമായ പരിശീലനം എന്നിവയെ അംഗീകരിക്കുന്നതിനായാണ് ഈ പ്രമോഷനുകൾ നടന്നത്.




