വാഷിങ്ടൺ: ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിലെ (എഫ്.എ.എ) നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിടാൻ തുടങ്ങി ട്രംപ് ഭരണകൂടം. വാഷിങ്ടൺ ഡി.സിയിലെ വിമാനാപകടത്തിന് രണ്ടാഴ്ചക്ക് ശേഷമാണ് ട്രംപിന്റെ നടപടി. ഇ-മെയിൽ വഴി വെള്ളിയാഴ്ച വൈകിയാണ് പിരിച്ചുവിട്ടത് അറിയിച്ചതെന്ന് ജീവനക്കാർ പറഞ്ഞു. റഡാർ, ലാൻഡിങ്, നാവിഗേഷൻ മേഖലകളിൽ പ്രവർത്തിച്ചിരുന്നവരെയാണ് പുറത്താക്കിയത്. ജനുവരി 29ന് യു.എസ് സൈനിക ഹെലികോപ്ടറും അമേരിക്കൻ എയർലൈൻസ് വിമാനവും കൂട്ടിയിടിച്ച് നദിയിൽ വീണ് 67 പേരാണ് മരിച്ചത്.
ഏവിയേഷൻ അഡ്മിനിസ്ട്രേഷനിലെ (എഫ്.എ.എ) നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിടാൻ തുടങ്ങി ട്രംപ്
RELATED ARTICLES



