Sunday, March 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഐഎസ്‌ഐഎസിന്റെ ഇറാഖിലെയും സിറിയയിലെയും നേതാവ് അബ്ദുള്ള മകി മുസ്‌ലേ അല്‍-റിഫായി കൊല്ലപ്പെട്ടു

ഐഎസ്‌ഐഎസിന്റെ ഇറാഖിലെയും സിറിയയിലെയും നേതാവ് അബ്ദുള്ള മകി മുസ്‌ലേ അല്‍-റിഫായി കൊല്ലപ്പെട്ടു

ഡമാസ്‌കസ്: തീവ്രവാദ ഗ്രൂപ്പായ ഐഎസ്‌ഐഎസിന്റെ ഇറാഖിലെയും സിറിയയിലെയും നേതാവ് അബു ഖദീജ എന്നറിയപ്പെടുന്ന അബ്ദുള്ള മകി മുസ്‌ലേ അല്‍-റിഫായി കൊല്ലപ്പെട്ടു. ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍-സുഡാനിയാണ് വിവരം അറിയിച്ചത്. ഇറാഖിലെയും ലോകത്തിലെ തന്നെയും ഏറ്റവും അപകടം പിടിച്ച തീവ്രവാദിയാണ് ഇയാളെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ സഹകരണത്തോടെയാണ് ഇറാഖി സുരക്ഷാ സേന ഈ ഓപ്പറേഷന്‍ നടത്തിയതെന്നാണ് വിവരം. ഐഎസ്‌ഐഎസിന്റെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ ആഗാള നേതാവ് പദവിയിലേക്ക് നേരത്തെ പരിഗണിക്കപ്പെട്ടയാളാണ് അബു ഖദീജ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com