Thursday, February 19, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഐനാഗ് "നേഴ്സസ് ഗാല 2026" മെയ് 2ന് സ്റ്റാഫോർഡ് ഇമ്മാനുവൽ സെൻററിൽ

ഐനാഗ് “നേഴ്സസ് ഗാല 2026” മെയ് 2ന് സ്റ്റാഫോർഡ് ഇമ്മാനുവൽ സെൻററിൽ

സജി പുല്ലാട്

ഹൂസ്റ്റൺ: ഇന്ത്യൻ അമേരിക്കൻ നേഴ്സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (ഐനാഗ്) എന്ന സംഘടനയുടെ 32മത് വിപുലമായ വാർഷിക ആഘോഷങ്ങൾ മെയ് രണ്ടിന് സ്റ്റാഫോർഡ് ഇമ്മാനുവൽ സെൻററിൽ “നഴ്സസ് ഗാല 2026” എന്ന പേരിൽ സംഘടിപ്പിക്കുന്നു.
ആതുര ശുശ്രൂഷ രംഗത്തെ കാവൽ മാലാഖമാർ എന്നറിയപ്പെടുന്നതും, ആരോഗ്യ പരിപാലന മേഖലയിൽ കഠിനാദ്ധ്വാനം ചെയ്യുന്നതുമായ ഇന്ത്യക്കാരിൽ ഏറ്റവും അധികം മലയാളികൾ ഉൾപ്പെടുന്ന സംഘടനയാണ് ഐനാഗ് .

നേഴ്സിംഗ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കൽ, വൈവിധ്യമാർന്ന കലാപരിപാടികൾ, കൾച്ചറൽ പ്രോഗ്രാമുകൾ എന്നിവയ്ക്ക് പുറമേ വിഭവസമൃദ്ധമായ ഡിന്നർ ഉൾപ്പെടെ വൻ ആഘോഷമാണ് ഐനാഗ് ഒരുക്കുന്നത്.

500 ൽ അധികം പേരെ പ്രതീക്ഷിക്കുന്ന ഈ സംഘടനയെ ശക്തമായി മുന്നോട്ട് നയിക്കുന്നത് പ്രസിഡണ്ട് ബിജു ഇട്ടൻറെ നേതൃത്വത്തിലാണ് . ആതുര ശുശ്രൂഷാ രംഗത്ത് ലോകമെമ്പാടും ഏറ്റവും ശ്രേഷ്ഠമായ സേവനം അനുഷ്ഠിക്കുന്നത് ഇന്ത്യക്കാരാണ് പ്രത്യേകിച്ച് മലയാളികൾ.
സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നഈ ബൃഹത് പ്രോഗ്രാമിലേക്ക് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു .

വിവിധതരം സ്പോൺസർഷിപ്പിനായി താല്പര്യപ്പെടുന്നവർ ബന്ധപ്പെടുക.
ബിജു ഇട്ടൻ(പ്രസിഡണ്ട്) 713 580 4532.
ജീന അറയ്ക്കൽ (സെക്രട്ടറി)832 520 4827.
ശോഭാ മാത്യു( പ്രോഗ്രാം കോഡിനേറ്റർ)847 921 2026.
രജിസ്ട്രേഷൻ IANAGH.ORG എന്ന വെബ്സൈറ്റിലൂടെ നടത്താവുന്നതാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments