Saturday, April 4, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഐപിസിഎന്‍എ ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ 'കേരളം ഇലക്ഷന്‍ ഡിബേറ്റ് 2026' ഏപ്രില്‍ 6ന്

ഐപിസിഎന്‍എ ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ‘കേരളം ഇലക്ഷന്‍ ഡിബേറ്റ് 2026’ ഏപ്രില്‍ 6ന്

അലന്‍ ജോര്‍ജ്

ഷിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA) ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ”കേരളം ഇലക്ഷന്‍ ഡിബേറ്റ് 2026” എന്ന പൊതുചര്‍ച്ചാ വേദി ഏപ്രില്‍ 6, തിങ്കളാഴ്ച മോര്‍ട്ടന്‍ ഗ്രോവിലെ സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ നടക്കും. കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഈ പരിപാടി, പ്രവാസി മലയാളികള്‍ക്കിടയില്‍ രാഷ്ട്രീയ ബോധവല്‍ക്കരണവും സജീവ സംവാദവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുകയാണ്. ഫ്ളവേഴ്സ് ടി വി യു എസ് എ യുടെ സി ഇ ഒ ശ്രീ ബിജു സഖറിയ ചര്‍ച്ചകള്‍ മോഡറേറ്റ് ചെയ്യുന്നതാണ്.

മലയാളി സാമൂഹ്യ സംഘടനാ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി അനുകൂലികള്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി തുറന്ന ചര്‍ച്ചയായി ഈ പരിപാടി നടക്കും. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം, ഭരണനയങ്ങള്‍, പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങള്‍, പാര്‍ട്ടികളുടെ സാധ്യതകള്‍, തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ എന്നിവയാണ് ചര്‍ച്ചയില്‍ മുഖ്യമായി ഉയരുക. കൂടാതെ, പങ്കെടുക്കുന്ന പ്രേക്ഷകര്‍ക്കും അഭിപ്രായങ്ങള്‍ പങ്കുവെക്കാനും ചോദ്യങ്ങള്‍ ഉന്നയിക്കാനും അവസരം ഉണ്ടായിരിക്കും.

പരിപാടി വൈകുന്നേരം 7 മണിക്ക് ഡിന്നറോടുകൂടി ആരംഭിക്കും. തുടര്‍ന്ന് 8 മണി മുതല്‍ 9:30 വരെ മുഖ്യ ചര്‍ച്ച നടക്കും. ജനാധിപത്യ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും, പ്രവാസി മലയാളികളുടെ രാഷ്ട്രീയ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിലും ഈ സംവാദം നിര്‍ണായകമാകുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

ഐപിസിഎന്‍എ ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡണ്ട് പ്രസന്നന്‍ പിള്ള, സെക്രട്ടറി അലന്‍ ജോര്‍ജ്, ട്രഷറര്‍ അനിലാല്‍ ശ്രീനിവാസന്‍, വൈസ് പ്രസിഡണ്ട് സാജു കണ്ണമ്പള്ളി, ജോയിന്റ് സെക്രട്ടറി റോസ് വടകര, ജോയിന്റ് ട്രഷറര്‍ വര്‍ഗീസ് പാലമലയില്‍ ഉള്‍പ്പെടെയുള്ള നേതൃസംഘമാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ ബിജു സഖറിയ, ബിജു കിഴക്കേക്കുറ്റ്, ശിവന്‍ മുഹമ്മ എന്നിവരും പരിപാടിക്ക് പിന്തുണ നല്‍കുന്നു.

പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസന്നന്‍ പിള്ള (630-935-2990), അലന്‍ ജോര്‍ജ് (331-262-1301), ബിജു സഖറിയ (847-630-6462) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments