Wednesday, December 24, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഐപിസി ഈസ്റ്റേണ്‍ റീജിയന്‍ 2026-2028 കാലഘട്ടത്തേക്കുള്ള പുതിയ ഭരണസമിതി നിലവില്‍ വന്നു

ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ 2026-2028 കാലഘട്ടത്തേക്കുള്ള പുതിയ ഭരണസമിതി നിലവില്‍ വന്നു

ന്യൂയോര്‍ക്ക്: ഡിസംബര്‍ 22 ന് ചൊവ്വാഴ്ച വൈകിട്ട് ഐപിസി ചര്‍ച്ച് ക്വീന്‍സ് വില്ലെജില്‍ വെച്ച് നടന്ന ഐപിസി ഈസ്റ്റേ റീജിയന്റെ പൊതുയോഗത്തില്‍ 2026-2028 കാലഘട്ടത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്ത്യാപെന്തക്കോസ്തല്‍ ഫെലോഷിപ്പ്, റോക്ക്ലാന്റ് സഭയുടെ സീനിയര്‍ ശുശ്രൂഷകനും റീജിയന്‍ പ്രസിഡന്റുമായ പാസ്റ്റര്‍ ജോസഫ് വില്ലിയംസിന്റെ അദ്ധ്യക്ഷതയില്‍ നട പൊതുയോഗത്തില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നു.

ന്യൂയോര്‍ക്ക് പെന്തക്കോസ്ത് അസം’ിയുടെ സീനിയര്‍ ശുശ്രൂഷകന്‍ റവ. ഡോ. ഇട്ടി ഏബ്രഹാം (പ്രസിഡന്റ്), ഇന്ത്യാ പെന്തക്കോസ്ത് ചര്‍ച്ച്, ക്വീന്‍സ് വില്ലേജ് സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഐപിസി ബെഥേല്‍ വര്‍ഷിപ്പ് സെന്റര്‍, യോങ്കേഴ്സ് സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോസ ഏബ്രഹാം (സെക്രട്ടറി), ശാലേം ഐപിസി, ന്യൂജേഴ്സി അംഗം, ബ്രദര്‍ ബ്ലെസന്‍ ജോയ് (ജോയിന്റ് സെക്രട്ടറി), ശാലേം പെന്തക്കോസ്ത് ടാബര്‍നാക്കിള്‍, ന്യൂയോര്‍ക്ക് അംഗം, ബ്രദര്‍ ജോസ് ബേബി (ട്രഷറാര്‍).

ഈസ്റ്റേ റീജിയന്റെ ഭരണ സംവിധാനം ശക്തിപ്പെടുത്തുതിനും ശുശ്രൂഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി 45 അംഗ റീജിണല്‍ കൗണ്‍സിലിനെ ഉള്‍പെടുത്തി പ്രവര്‍ത്തിക്കുവാനും പൊതുയോഗം അംഗീകാരം നല്‍കി.

അമേരിക്കയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഐപിസി സഭകളുടെ കൂട്ടയമയായ ഐപിസി ഈസ്റ്റേണ്‍ റീജിയന്‍, ആരാധന, ശിഷ്യത്വപരിശീലനം, നേതൃവികസനം, സമൂഹ സേവനം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, പെന്‍സില്‍ വേനിയ, ഡെലവെയര്‍, മേരിലാന്‍ഡ് , മാസച്ചുസെറ്റ്സ്, വാഷിംഗ്ട ഡി.സി എീ സംസ്ഥാനങ്ങളിലൂടെനീളം സഭകളെ ശക്തിപ്പെടുത്തുതിനായി വിവിധ പരിപാടികളും സമ്മേളനങ്ങളും നടത്തുമെ് റീജിയ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ഇട്ടി ഏബ്രഹാം അറിയിച്ചു.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments