Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഐസിഇസിഎച്ച്‌ ഡോ. ഷെയ്സൺ. പി. ഔസേഫിനെ ആദരിച്ചു

ഐസിഇസിഎച്ച്‌ ഡോ. ഷെയ്സൺ. പി. ഔസേഫിനെ ആദരിച്ചു

ജീമോൻ റാന്നി

ഹുസ്റ്റൻ :-ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസി .ഇസിഎച്ച് )ന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ മാസം 27 നു ശനിയാഴ്ച വൈകിട്ടു 7 മണിക്ക് സെന്റ്‌ .പീറ്റേഴ്സ് മലങ്കര കാത്തലിക് ചർച്ച് ഹാളിൽ വെച്ചു നടത്തിയ യോഗത്തിൽ ഇന്റർനാഷണൽ ഫിലിം നിർമ്മാതാവും, ഫോട്ടോഗ്രാഫറും സേവിയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ കമ്മ്യൂണിക്കേഷൻ ഡീനുമായ ഡോ.ഷെയ്സൺ പി. ഔസഫിനെ ആദരിച്ചു.

ഐസിഇസിഎച്ച്‌ പ്രസിഡന്റ്‌ റവ.ഫാ.ഡോ .ഐസക് .ബി .പ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗത്തിൽ മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടു ഉപഹാരം നൽകി .

യോഗത്തിൽ സെൻറ് .പീറ്റേഴ്സ് മലങ്കര കത്തോലിക്ക പള്ളി വികാരി റവ.ഫാ ഡോ ബെന്നി ഫിലിപ്, റവ.ഫാ. ഡോ. ജോബി മാത്യു, റവ. ഫാ .ജോൺസൻ പുഞ്ചക്കോണം എന്നിവർ പങ്കെടുത്തു.

ഐസിഇസിഎച്ച് പ്രോഗ്രാം കോർഡിനേറ്റർ ഫാൻസി മോൾ പള്ളാത്ത്മഠം സ്വാഗതവും ,ട്രഷറർ രാജൻ അങ്ങാടിയിൽ നന്ദിയും പ്രകാശിപ്പിച്ചു.

പിആർഓ. ജോൺസൻ ഉമ്മൻ, നൈനാൻ വീട്ടിനാൽ, റെജി കോട്ടയം ,ഡോ . അന്ന ഫിലിപ്പ് , സിസ്റ്റർ ശാന്തി, എന്നിവർ ആശംസകൾ അറിയിച്ചു.

യോഗാനന്തരം ഷെയ്സൺ. പി .ഔസേഫ് നിർമ്മിച്ച സിനിമ ആയ വാഴ്ത്തപെട്ട സിസ്റ്റർ . റാണി മരിയയെ ആസ്പദമാക്കിയുള്ള ‘ഫേസ് ഓഫ്‌ ഫേസ് ലെസ് ‘ എന്ന സിനിമ പ്രദർശിപ്പിച്ചു. 2025 നവംബർ മാസം ഹുസ്റ്റനിൽ ഈ സിനിമ വീണ്ടും പ്രദർശിപ്പി ക്കാനുള്ള ക്രമീകരണം ചെയ്തു വരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments