Saturday, January 10, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഐ പി സി എൻ എ അറ്റ്ലാന്റാ ചാപ്റ്ററിനു പുതിയ നേതൃത്വം ഷൈനി അബൂബക്കർ പ്രസിഡന്റ്,...

ഐ പി സി എൻ എ അറ്റ്ലാന്റാ ചാപ്റ്ററിനു പുതിയ നേതൃത്വം ഷൈനി അബൂബക്കർ പ്രസിഡന്റ്, അനു ഷിബു സെക്രട്ടറി, ഫെമിന ചുക്കാൻ ട്രഷറർ

അറ്റ്ലാന്റ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) അറ്റ്ലാന്റാ ചാപ്റ്ററിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് കാജൽ സഖറിയ അദ്ധ്യക്ഷത വഹിച്ച യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ഷൈനി അബൂബക്കർ ആണ് പുതിയ പ്രസിഡന്റ്. അറ്റ്ലാന്റയിലെ ഒരു പ്രമുഖ കമ്പനിയിൽ ഐ.ടി ഡെലിവറി മാനേജറായി പ്രവർത്തിക്കുന്ന ഷൈനി, 2021 മുതൽ ഫ്ലവേഴ്സ് ടിവി യു.എസ്.എയുടെ പ്രൊഡ്യൂസർ, ആങ്കർ, സോഷ്യൽ മീഡിയ ഹെഡ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്. ചെറുപ്പം മുതലേ മാധ്യമ രംഗത്ത് സജീവമായിരുന്ന അവർ, സ്‌കൂൾ കാലഘട്ടത്തിൽ യു.എ.ഇ റേഡിയോ ടോക്ക് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. കോളേജ് കാലഘട്ടത്തിൽ സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഏഷ്യാനെറ്റ് അകത്തളം എന്ന മലയാളം ടോക്ക് ഷോയിലും പങ്കെടുത്തിട്ടുണ്ട്. 2021-ലെ ഫോമാ മയൂഖം പേജന്റിന്റെ പ്രധാന സംഘാടകയായിരുന്ന ഷൈനി, വൻ വിജയമായി മാറിയ ആ പരിപാടിയുടെ സംഘാടനത്തിൽ നിർണായക പങ്ക് വഹിച്ചു. മാധ്യമ-സാംസ്കാരിക രംഗങ്ങളിലെ ഈ സമ്പന്നമായ അനുഭവ പരിചയം IPCNA അറ്റ്ലാന്റാ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ഉണർവ് പകരും എന്നത് തീർച്ചയാണ്.

സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അനു ഷിബു കഴിഞ്ഞ 20 വർഷമായി അറ്റ്ലാന്റയിൽ താമസിക്കുന്നു. ഐ.ടി എഞ്ചിനീയർ ആയ അവർ കഴിഞ്ഞ നാലു വർഷമായി ഏഷ്യാനെറ്റ് യു.എസ് വീക്ക്‌ലി റൗണ്ടപ്പിൽ സജീവമായി പ്രവർത്തിച്ചു വരികയാണ്. ഇപ്പോൾ പ്രവാസി ചാനലിൽ പ്രവർത്തിക്കുന്ന അനു ഷിബുവിന്റെ ദീർഘകാല മാധ്യമ അനുഭവം IPCNA അറ്റ്ലാന്റാ ചാപ്റ്ററിന് വലിയ മുതൽക്കൂട്ടാകും.

ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ഫെമിന ചുക്കാൻ അറ്റ്ലാന്റയിൽ Behavior Therapist ആയി സേവനം അനുഷ്ഠിക്കുന്നു. പ്രൊഫഷണൽ രംഗത്ത് മാത്രമല്ല, മാധ്യമ സാംസ്‌കാരിക മേഖലകളിലും ശ്രദ്ധേയമായ സാന്നിധ്യമാണ് അവർ. നിരവധി വേദികളിൽ ആങ്കറിംഗ് നിർവഹിച്ചിട്ടുള്ള
ഫെമിന, സമൂഹത്തിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിനായി Mental Wellness ക്ലാസുകളും സെഷനുകളും നയിച്ചിട്ടുണ്ട്. മാധ്യമരംഗത്ത്, Asianet US Weekly Round Up എന്ന പരിപാടിയിൽ 4 വർഷം ആങ്കർ ആയി പ്രവർത്തിച്ച സമൃദ്ധമായ അനുഭവവും
ഫെമിന ചുക്കാന് സ്വന്തമാണ്. ഇപ്പോൾ പ്രവാസി മാധ്യമത്തിൽ ആങ്കറായി ചുമതലയേറ്റിരിക്കുന്ന
ഫെമിന, മാധ്യമരംഗത്തെ തന്റെ സജീവ പ്രവർത്തനം കൂടുതൽ ശക്തമാക്കുകയാണ്. ഈ ദീർഘകാല മാധ്യമപരിചയവും പ്രവർത്തനപരിചയവും IPCNA അറ്റ്ലാന്റാ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകരും എന്നതിൽ സംശയമില്ല.

വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അമ്മു സഖറിയ കൂത്താട്ടുകുളം സ്വദേശിയാണ്. റിട്ടയേർഡ് സ്‌കൂൾ പ്രിൻസിപ്പലായ അവർ എഴുത്തുകാരിയും കവയത്രിയുമാണ്. ഇപ്പോൾ Global Millets Foundation (GMF) ന്റെ നോർത്ത് അമേരിക്കൻ ഡയറക്ടറായി നിയമിതയായിരിക്കുന്ന അമ്മു സഖറിയ, തന്റെ സാഹിത്യ-സാമൂഹിക പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ ശ്രദ്ധേയ സാന്നിധ്യമാണ്.

ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സാദിക്ക് പുളിക്കപ്പറമ്പിൽ അറ്റ്ലാന്റയിലെ മാധ്യമരംഗത്ത് സമൃദ്ധമായ അനുഭവസമ്പത്തുമായി പ്രവർത്തിക്കുന്ന കാമറാമാനാണ്. ഐടി മേഖലയിൽ 20 വർഷത്തെ പ്രൊഫഷണൽ അനുഭവം സ്വന്തമാക്കിയിട്ടുള്ള സാദിക്ക്, അതിനൊപ്പം തന്നെ മാധ്യമരംഗത്തും ശക്തമായ സാന്നിധ്യമാണ്. Asianet US Weekly Ground Up എന്ന പരിപാടിക്കായി തുടർച്ചയായി 4 വർഷം കാമറാമാനായി പ്രവർത്തിച്ച അനുഭവം അദ്ദേഹത്തിന്റെ മീഡിയ കരിയറിന് ശക്തമായ അടിത്തറ നൽകി. നിലവിൽ പ്രവാസി ചാനൽ കാമറാമാനായി പ്രവർത്തിക്കുന്ന സാദിക്ക് പുളിക്കപ്പറമ്പിൽ, തന്റെ ദൃശ്യസൗന്ദര്യവും സാങ്കേതിക മികവും കൊണ്ട് ശ്രദ്ധേയമായ സംഭാവനകളിലൂടെ പ്രവാസി മാധ്യമരംഗത്ത് തുടരുകയാണ്. ഈ ദീർഘകാല പ്രൊഫഷണൽ-മാധ്യമ പരിചയം പ്രവാസി സമൂഹത്തിന്റെയും മാധ്യമപ്രവർത്തനങ്ങളുടെയും ഗുണനിലവാരം കൂടുതൽ ഉയർത്തുമെന്ന് ഉറപ്പാണ്.

ജോയിന്റ് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട തോമസ് ജോസഫ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റും ഫുഡ് ട്രക്കറും കണ്ടന്റ് ക്രിയേറ്ററുമാണ്. 18,000-ത്തിലധികം ഫോളോവേഴ്സുള്ള ‘മിയ മീഡിയ USA’ എന്ന ഡിജിറ്റൽ ചാനലിന്റെ സ്രഷ്ടാവാണ് തോമസ് ജോസഫ്. അമേരിക്കയിൽ നിന്ന് കേരളത്തിലേക്കുള്ള ഒരു കണ്ണാടിയായി പ്രവർത്തിക്കുന്ന ഈ ചാനൽ പ്രവാസി മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. വ്യത്യസ്ത മേഖലകളിൽ തന്റെ കഴിവുകൾ തെളിയിച്ച തോമസ് ജോസഫ് ചാപ്റ്ററിന് ശക്തി പകരും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments